Entertainment

യുവ സംഗീത സംവിധായകൻ അന്തരിച്ചു

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു

ചെന്നൈ: യുവ സംഗീത സംവിധായകൻ അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രവീൺ കുമാറാണ് മരിച്ചത്. 28 വയസായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു.

ചികിത്സയിൽ ഇരിക്കേ ആരോഗ്യസ്ഥിതി മോശമായതോടെ തിങ്കളാഴ്‌ച ഉച്ചയോടെ ചെന്നൈയിലെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തി സംസ്‌കരിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു