റോപ്പും ക്രെയിനുമില്ലാതെ 360 ഡിഗ്രി ഫ്ലിപ്; ലാലേട്ടൻ പണ്ടേ വിട്ട സീനാണെന്ന് കമന്‍റ്, മറുപടിയുമായി നീരജ് മാധവ്

 
Entertainment

റോപ്പും ക്രെയിനുമില്ലാതെ 360 ഡിഗ്രി ഫ്ലിപ്; ലാലേട്ടൻ പണ്ടേ വിട്ട സീനാണെന്ന് കമന്‍റ്, മറുപടിയുമായി നീരജ് മാധവ്

ക്രെയിനും റോപ്പുമില്ലാതെ ഫൈറ്റ് ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നീരജ്

Manju Soman

ഗംഭീര നൃത്തച്ചുടുകളിലൂടെ അമ്പരപ്പിക്കുന്ന നടനാണ് നീരജ് മാധവ്. ഡാൻസിൽ മാത്രമല്ല ഫൈറ്റിലും താൻ പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ക്രെയിനും റോപ്പുമില്ലാതെ ഫൈറ്റ് ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നീരജ്.

പുതിയ സിനിമയായ പ്ലൂട്ടോയിലെ ബിടിഎസ് ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. ക്രെയിനും റോപ്പും ഇല്ലാതെ സ്റ്റണ്ട് ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. ക്രെയിനിന്‍റേയോ റോപ്പിന്‍റെയോ സഹായമില്ലാതെ അനായാസമായി 360 ഫ്ലിപ് അടിക്കുന്ന നീരജിനെയാണ് വിഡിയോയിൽ കാണുന്നത്.

എന്തായാലും ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് വിഡിയോ. നിരവധി പേരാണ് നീരജിനെ പ്രശംസിക്കുന്നത്. അതിനിടെ മൂന്നാംമുറ, പിൻഗാമി തുടങ്ങിയ സിനിമകളിൽ മോഹൻലാൽ ഇത് ചെയ്തിട്ടുണ്ടെന്ന് കമന്‍റുമായി ഒരാൾ എത്തി. ‘ലാലേട്ടൻ വിട്ട സീനാണ് (മൂന്നാംമുറ, പിൻഗാമി ഇനിയും ഉണ്ട്) നീരജേട്ടൻ പിടിച്ചേക്കുന്നത്.. ഞങ്ങൾ ഇത് പണ്ടേ കണ്ടതാ...,’ - എന്നായിരുന്നു കമന്‍റ്. പിന്നാലെ മറുപടിയുമായി നീരജ് എത്തി. ‘ലാലേട്ടൻ ചെയ്ത പോലെ ഒരു കാര്യം ചെയ്യാൻ പറ്റിയെങ്കിൽ അതൊരു നേട്ടം അല്ലേ’ - എന്നാണ് നീരജ് ചോദിച്ചത്.

ആശങ്ക വേണ്ട, മഴ അതിതീവ്രമാകില്ല; തിങ്കളാഴ്ച 10 ജില്ലകളിൽ യെലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

ഫിറ്റ്നസ് ടെസ്റ്റ് പാസായതിനു പിന്നാലെ പരുക്ക്; ലങ്കൻ പരമ്പരയിൽ നിന്നും ബുംറ പുറത്തേക്ക്, പകരം ആര്?

പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി അനുവദിച്ച് കേന്ദ്രം, പട്ടികയിൽ കേരളം ഇല്ല

തിരുപ്പതി ക്ഷേത്രത്തിൽ കാമുകിക്കൊപ്പം ക്ഷേത്ര ദർശനം നടത്തി ഹാർദിക് പാണ്ഡ‍്യ; പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ‌

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്; 3 അക്കൗണ്ടുകൾക്കെതിരേ കേസ്