ഭാഗ്യലക്ഷ്മി

 

File photo

Entertainment

എവിടെയെങ്കിലുമൊക്കെ ഒന്ന് ഉറച്ച് നിൽക്കൂ..! ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പെന്ന് നെറ്റിസൺസ്

ഇത്രയും വലിയൊരു ക്രൂരത ദിലീപ് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞ അഭിമുഖവും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്

Namitha Mohanan

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ ദിലീപിനെതിരേ രൂക്ഷമായി രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കെതിരേ വിമർശനം ശക്തം. ഭഭബ എന്ന ദിലീപിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചതിനെതിരേയും ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ചതിനെതിരേയും ഭാഗ്യലക്ഷ്മി വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് താരത്തിനെതിരേ സോഷ്യൽ മീഡിയ രംഗത്തെത്തിയത്. നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ദിലീപ് ജയിലിൽ കിടന്ന സമയത്ത് പുറത്തിറങ്ങിയ രാമലീല എന്ന സിനിമക്കെതിരേ വലിയ ബഹിഷ്ക്കരണ ആഹ്വാനം നടന്നിരുന്നു. അതേ സമയം ആ സിനിമയിൽ ഡബ്ബ് ചെയ്യുകയും പിന്നീട് സിനിമക്കെതിരേ ചാനലുകളിൽ വന്നിരുന്ന് വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെ ഇത്രയും വലിയൊരു ക്രൂരത ദിലീപ് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞ അഭിമുഖവും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. ഓരോ സമയത്തും നിലപാടുകൾ മാറ്റുന്ന ഭാഗ്യലക്ഷ്മിക്കെതിരേ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

ജെൻസി നേതാവിന്‍റെ മരണം; ബംഗ്ലാദേശിൽ വ്യാപക പ്രക്ഷോഭം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ