നോളന്‍റെ 'ദ ഒഡീസി' ചോർന്നു; ഓൺലൈനിൽ സിനിമ കണ്ടത് ലക്ഷക്കണക്കിന് പേർ

 
Entertainment

നോളന്‍റെ 'ദ ഒഡീസി' ചോർന്നു; ഓൺലൈനിൽ സിനിമ കണ്ടത് ലക്ഷക്കണക്കിന് പേർ

മണിക്കൂറുകൾക്കുള്ളിൽ 20 ലക്ഷം പേരാണ് വ്യാജപതിപ്പ് കണ്ടത്.

നീതു ചന്ദ്രൻ

ലോസ് ആഞ്ചലസ്: ക്രിസ്റ്റഫൻ നോളൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ദി ഒഡീസി ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ലക്ഷക്കണക്കിന് പേരാണ് വ്യാജ പതിപ്പ് കണ്ടിരിക്കുന്നത്. ജൂലൈ 17ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയെറ്ററിൽ പ്രദർശനം തുടരുകയാണ്. മാറ്റ് ഡേമൺ, ടോം ഹോളണ്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ എച്ച്ഡി ഗുണനി‌ലവാരത്തോടു കൂടിയ വ്യാജ പതിപ്പ് എക്സിൽ ശനിയാഴ്ച മുതലാണ് പ്രചിച്ചത്. മണിക്കൂറുകൾക്കുള്ളിൽ 20 ലക്ഷം പേരാണ് വ്യാജപതിപ്പ് കണ്ടത്.

സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ സിനിമ പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉൾപ്പെടെ നീക്കം ചെയ്യപ്പെട്ടു. സിനിമയുടെ ഉള്ളടക്കം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികളെല്ലാം സ്വീകരിച്ചതായി യൂണിവേഴ്സൽ സ്റ്റുഡിയോ വ്യക്തമാക്കി.

ഐമാക്സ് 70 എംഎം സ്ക്രീനിൽ ചിത്രം കാണുന്നതിനായി ആഗ്രഹിക്കുന്നവരാണ് നോളന്‍റെ ആരാധകരിൽ ഭൂരിഭാഗവും. അതു കൊണ്ടു തന്നെ വ്യാജ പതിപ്പ് ലീക്കായതു മൂലം ചിത്രത്തിന് കാര്യമായ ദോഷമൊന്നും സംഭവിക്കില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. 87 മില്യൺ ഡോളറ‌ാണ് ചിത്രം ഇതിനിടെ സ്വന്തമാക്കിയിരിക്കുന്നത്.

വിമൽ ഏലക്ക പരസ്യ വിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ