ക്യാംപസിലെ രസാവഹമായ മുഹൂർത്തങ്ങളുമായി 'പടക്കളം" ട്രയിലർ പുറത്ത്

 
Entertainment

ക്യാംപസിലെ രസാവഹമായ മുഹൂർത്തങ്ങളുമായി 'പടക്കളം' ട്രയിലർ പുറത്ത്

ക്യാംപസിലെ അപക്വമനസുകളുടെ എല്ലാ നർമ്മവും, ഈ ചിത്രത്തിലുണ്ട്.

ഒരു കലാലയം അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംപസിലെ മിക്ക പ്രശ്നങ്ങളും തലപൊക്കുന്നത് അധ്യാപക വിദ്യാർഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്. ഇത് പറഞ്ഞു വരുന്നത് ക്യാംപസ് ചിത്രമായ പടക്കളത്തിന്‍റെ കാര്യം വ്യക്തമാക്കാനാണ്.

മെയ് എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടിരിക്കുന്നതിലെ ചില പ്രസക്തഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഇവരുടെ കോംബോയുടെ കാര്യം മനസിലാക്കാം. ട്രയിലറിന് വലിയ സ്വീകാര്യതയാണ് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്.

രഞ്ജിത്ത് സാറിനെ നിയന്ത്രിക്കുന്ന ഷാജി സാറിന്‍റെ കാര്യം. നമ്മൾ ചെന്നു കയറുന്നത് പടക്കളത്തിലേക്കാണെന്നും കുട്ടികൾ പറയുമ്പോൾ പടക്കളം എന്ന ചിത്രത്തിന്‍റെ പ്രസക്തി നമുക്കു ബോധ്യമാവും. എന്തൊക്കെയോ ഇവിടെ അരങ്ങേറുന്നു. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും എല്ലാം കോർത്തിണക്കി അൽപ്പം ഫാന്‍റസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

ക്യാംപസിലെ അപക്വമനസുകളുടെ എല്ലാ നർമ്മവും, ഈ ചിത്രത്തിലുണ്ട്. സിനിമയെ മുന്നോട്ടു നയിക്കുന്ന യൂത്തിന്‍റെ എല്ലാ മാനറിസങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്‍റെ അവതരണം. പൂർണ്ണമായും എന്‍റർടൈനർ സിനിമയിൽ പുതുമകളുടെ ഒരു ഘോഷയാത്ര തന്നെ നടത്തിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് നിർമാതാക്കൾ. നവാഗതനായ മനുസ്വരാജാണ് സംവിധായകൻ. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിന്‍റെ അവതരണം.ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്. വാഴ ഫെയിം സാഫ്, അരുൺ അജികുമാർ, ലിറ്റിൽ ഹാർട്ട്സ് ഫെയിം, യൂട്യൂബറായ അരുൺ പ്രദീപ്, നിര ഞ്ജനാ അനൂപ് എന്നിവരാണ്.

ഈ യുവതലമുറക്കൊപ്പം ജനപിയ നടൻ സുരാജ് വെഞ്ഞാറമൂടും, യങ് യൂത്ത് ഹീറോ ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) പൂജാ മോഹൻരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്.

സംഗീതം - രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)

ഛായാഗ്രഹണം - അനു മൂത്തേടത്ത്.

എഡിറ്റിങ് - നിതിൻരാജ് ആരോൾ

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ