മുംബൈ: 2001ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന എന്ന സിനിമയിൽ ഷാരുഖ് ഖാന്‍റെ അച്ഛനായി അഭിനയിച്ചത് ജാവേദ് ഷെയ്ക്ക് എന്ന പാക്കിസ്ഥാനി നടനായിരുന്നു. ആ സിനിമയിൽ അഭിനയിക്കാൻ ഒരു രൂപ മാത്രമാണ് താൻ പ്രതിഫലമായി ആവശ്യപ്പെട്ടതെന്ന് ഷെയ്ക്കിന്‍റെ വെളിപ്പെടുത്തൽ ഇപ്പോൾ പാക്കിസ്ഥാനിൽ വലിയ വിവാദമായിരിക്കുകയാണ്.
കിങ് ഖാന്‍റെ അച്ഛനായി അഭിനയിക്കാൻ സാധിക്കുന്നത് തനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണെന്നും, തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരുന്നു ഓം ശാന്തി ഓം എന്നും ഷെയ്ക്ക് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ആത്മാഭിമാനമില്ലായ്മ എന്നാണ് ഇതിനെ വിളിക്കേണ്ടതെന്നാണ് ചില പാക് സിനിമാ പ്രേക്ഷകർ ഇതിനോടു പ്രതികരിക്കുന്നത്. 'നമ്മൾ അവർക്കു മുന്നിൽ എത്രമാത്രം ചെറുതായിരിക്കുന്നു എന്നാണ് ഇത് വീണ്ടും തെളിയിക്കുന്നത്' എന്ന് മറ്റൊരു പ്രേക്ഷകൻ പറയുന്നു.