പാർവതിയുടെ പരാതിയിൽ സംവിധായകൻ തമിഴ്നടനെ ശകാരിച്ചുവെന്ന് ആലപ്പി അഷ്റഫ്

 
Entertainment

"അവളാള് പിശകാണ്"; പാർവതിയുടെ പരാതിയിൽ സംവിധായകൻ തമിഴ്നടനെ ശകാരിച്ചുവെന്ന് ആലപ്പി അഷ്റഫ്

പൊഡക്ഷൻ മാനേജറായ കബീർ ആണ് അക്കാര്യം തന്നോട് പറഞ്ഞെതെന്നും അഷ്റഫ് വിഡിയോയിൽ പറയുന്നുണ്ട്.

നീതു ചന്ദ്രൻ

മരിയാൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ച് നടി പാർവതി തിരുവോത്ത് നടനെതിരേ സംവിധായകനോട് പരാതിപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്. ചിത്രത്തിലെ പ്രധാന നടന്‍റെ പെരുമാറ്റത്തെക്കുറിച്ചും സംസാരത്തെക്കുറിച്ചും പാർവതി സംവിധായകൻ ഭരത് ബാലയോട് പരാതിപ്പെട്ടു. ഡയറക്റ്റർ പ്രധാന നടനെ ശകാരിക്കുകയും ചെയ്തു. നീ മര്യാദക്ക് നിൽക്കണം, അവളാള് പിശകാണ്, അവളുടെ കൈയിൽ നിന്ന് അടി മേടിക്കും എന്നാണ് സംവിധായകൻ നടനോട് പറഞ്ഞതെന്നും അതോടെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും അഷ്റഫ് പറയുന്നു.

ആ ചിത്രത്തിലെ പൊഡക്ഷൻ മാനേജറായ കബീർ ആണ് അക്കാര്യം തന്നോട് പറഞ്ഞെതെന്നും അഷ്റഫ് വിഡിയോയിൽ പറയുന്നുണ്ട്. 2013ലാണ് മരിയാൻ റിലീസായത്.

ചിത്രത്തിന്‍റെ സെറ്റിൽ വച്ച് ആർത്തവ സമയത്ത് നനഞ്ഞുള്ള സീൻ ചിത്രീകരിക്കാനും അതിനു ശേഷം വസ്ത്രം മാറാനും ബുദ്ധിമുട്ടിയതിനെക്കുറിച്ച് നടി പാർവതി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

മുംബൈയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; അംഗങ്ങളെ ഒളിപ്പിച്ച് ഷിൻഡേ പക്ഷം

കേരളത്തിന് കേന്ദ്ര പദ്ധതി വേണ്ട കടം മതി: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളെജിലേക്ക് മാറ്റി

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് വർഗ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

രഞ്ജി ട്രോഫി: ശേഷിക്കുന്ന മത്സരങ്ങൾ രഹാനെ കളിക്കില്ല