പ്രഥമദൃഷ്ട്യാ കുറ്റക്കാർ ഷൂട്ടിങ് ആരംഭിച്ചു

 
Entertainment

പൊലീസ് ഓഫിസറായി പാർവതി തിരുവോത്ത്; പ്രഥമദൃഷ്ട്യാ കുറ്റക്കാർ ഷൂട്ടിങ് ആരംഭിച്ചു

പാർവതി ഇതാദ്യമായാണ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Entertainment Desk

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. യുവനിരയിലെ ശ്രദ്ധേയനായ ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജെബി മേത്തർ എം.പി.യും, പാർവതി തിരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് കുമാർ സ്വിച്ചോൺകർമ്മവും, സിദ്ധാർത്ഥ് ഭരതനും, പാർവതി തെരുവോത്തും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ് , അസീസ് നെടുമങ്ങാട്, ജയശ്രീ , മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.

പാർവതി ഇതാദ്യമായാണ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരികമായും, മാനസ്സികമായും തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നുവെന്ന് പാർവ്വതി വ്യക്തമാക്കി. രചന - പി.എസ്. സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - റോബി രാജ്, എഡിറ്റിംഗ് - ചമൻ ചാക്കോ.

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു