ആന്‍റണി വർഗീസ് പെപ്പെ

 
Entertainment

"എന്‍റെ ആരാധകർ അങ്ങനെ ചെയ്യില്ല, ചെയ്താൽ അവരുടെ കാൽ ഞാൻ തന്നെ തല്ലിയൊടിക്കും", പെപ്പെ

വ്യാജ വാർത്തകൾക്കെതിരേ‍യാണ് നടന്‍റെ പ്രതികരണം

Namitha Mohanan

വ്യാജ വാർത്തകളിൽ രൂക്ഷമായ പ്രതികരണവുമായി നടൻ ആന്‍റണി വർ‌ഗീസ് പെപ്പെ. മോഹൻലാലിന്‍റെ ദൃശ്യം 3 യേയും ചിത്രത്തിന്‍റെ പിആർ ടീമിനേയും അപമാനിക്കുന്ന തരത്തിൽ തന്‍റെ ആരാധകരെന്ന അവകാശപ്പെടുന്ന വ്യാജ പേജുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റനിതിരേയാണ് പെപ്പെ രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പെപ്പെയുടെ പ്രതികരണം.

അത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. നമ്മളെല്ലാം ബഹുമാനിക്കുന്ന ചെറുപ്പം മുതൽ സിനിമകൾ കണ്ടിട്ടുള്ള മോഹൻ ലാലിനെക്കുറിച്ച് വ്യാജ പേജിൽ എന്‍റെ ഫോട്ടോയും വച്ച് മോശമായി എഴുതി വച്ചിരിക്കുന്നു. ദൃശ്യം 3യെക്കുറിച്ചാണ് മോശമായി എഴുതിയിരിക്കുന്നത്. വിവരമുള്ള ആരെങ്കിലും അങ്ങനെയൊക്കെ ചെയ്യുമോ?

തന്‍റെ ആരാധകർ അങ്ങനെ ചെയ്യില്ല, ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ കാൽ ഞാൻ തന്നെ തല്ലിയൊടിക്കും. എനിക്ക് ആദ്യം വിഷമമായി. പിന്നെ ദേഷ്യം വന്നു. പിന്നീട് ലാലേട്ടന്‍ ഫാന്‍സുമായി ബന്ധപ്പെട്ടു. അവര്‍ക്കും സത്യം മനസിലായി. ചെക്ക് ചെയ്താല്‍ മനസിലാകും. ചെക്ക് ചെയ്തപ്പോള്‍ അങ്ങനൊരു പേജ് തന്നെ ഇല്ല. ആരോ മനപ്പൂര്‍വ്വം ചെയ്യുന്നതാണ്.

ഇതുമൂലം ലാലേട്ടൻ ഫാൻസ് മാത്രമല്ല, സാധാരണക്കാർ വരെ നമ്മുടെ സിനിമക്കെതിരേ തിരിയും. എനിക്ക് ഇപ്പോഴും അറിയില്ല. ഇവർ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ട് പറഞ്ഞുകൂടെ. എന്തിനാണ് ഒളിച്ചിരുന്ന ചെയ്യുന്നത്. ഇത് സിനിമ മേഖലയ്ക്ക് തന്നെ വലിയ നാണക്കേടാണ്.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ