രാജാ സാബിന്‍റെ പോസ്റ്റർ 
Entertainment

'രാജാ സാബ്'; പൊങ്കൽ സമ്മാനമായി പുതിയ ഹൊറർ ചിത്രം പ്രഖ്യാപിച്ച് പ്രഭാസ്

മാരുതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹൈദരാബാദ്: സലാർ പാർട്ട് വണ്ണിനു പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ്. ദി രാജാ സാബ് എന്ന സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ റൊമാന്‍റിക് വിഭാഗത്തിൽ പെടുന്നതാണെന്നാണ് റിപ്പോർട്ട്. ടി.ജി. വിശ്വ പ്രസാദിന്‍റെ പീപ്പിൾ മീഡിയ ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്. പ്രതി റോജു പണ്ടാഗേ, പ്രേമ കഥാ ചിത്രം എന്നിവയ്ക്കു ശേഷമാണ് മാരുതി പ്രഭാസിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനൊരുങ്ങുന്നത്.

അല വൈകുണ്ഡപുരമുലു സിനിമയിൽ സംഗീതം ചെയ്ത തമൻ എസ് ആണ് ദ രാജാ സാബിനു വേണ്ടിയും സംഗീതം ഒരുക്കുന്നത്. ചിത്രം തമിഴ്, കന്നഡ, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം