പ്രേമലു
പ്രേമലു 
Entertainment

കാത്തിരിപ്പിനൊടുവിൽ 'പ്രേമലു' ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം പ്രേമലു ഒടിടിയിലേക്ക്. യുവതാരങ്ങളായ നസ്ലിൻ, മമതി ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 130 കോടി രൂപയാണ് ചിത്രം കലക്ഷനിലൂടെ സ്വന്തമാക്കിയത്. അതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസ്‌നി പ്രസ് ഹോട്ട് സ്റ്റാറിൽ ഏപ്രിൽ 12 മുതൽ ചിത്രം സ്ട്രീം ചെയ്യും. യുവാക്കളും കുടുംബപ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയിൽ അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്: ഖാർഗെ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

ഇടുക്കിയിൽ പനിബാധിച്ച് 10 വയസുകാരി മരിച്ചു; ഡെങ്കിപ്പനി മൂലമെന്ന് സംശയം

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി