Entertainment

'മറുനാട'ന്‍റേത് വ്യാജ വാർത്ത: പൃഥ്വിരാജ് നിയമ നടപടിക്ക്

കൊച്ചി: വിദേശത്തു നിന്നും കള്ളപ്പണം മലയാള സിനിമയിലേക്ക് ഒഴുകി എത്തുന്നത് ശക്തമായതോടെ ഇഡി ഇതിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നടനും നിർമാതാവുമായ ഒരാൾ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്.

താനാണ് ആ നടനെന്ന തരത്തിൽ മറുനാടൻ മലയാളി എന്ന വെബ്‌സൈറ്റിൽ വാർത്ത വന്നതായി ശ്രദ്ധയിൽപെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് താൻ പ്രതികരിക്കുന്നതെന്നും ഇത് വാസ്തവ വിരുദ്ധവും വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ വാര്‍ത്തയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരം വാർത്തകൾക്കെതിരേ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിൽ തൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിൽ പിഴയായ് 25,00,00,000 ‍/- അടച്ചുവെന്ന് കള്ള പ്രചരണം ഉണ്ടാക്കിയതായും ചാനലിനെതിരെ നിയമപരമായ നടപടിയെടുക്കും,

പൃഥ്വിരാജ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്‍റെ പൂർണരൂപം.....

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്‍റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

തെക്കൻ ചൈനാ കടലിൽ ഇന്ത്യൻ നാവികസേനാ വിന്യാസം

മേയർ ആര്യാ രാജേന്ദ്രനെ അപമാനിച്ചു; സൂരജ് പാലക്കാരനെതിരെ കേസ്

കെപിസിസി പ്രസിഡന്‍റ് സ്ഥാനം സുധാകരന് ബുധനാഴ്ച തിരിച്ചുകിട്ടും

മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം കെട്ടിയിട്ട് സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു; ഭർത്താവിന്റെ പരാതിയിൽ ഭാര്യ അറസ്റ്റിൽ

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി