ആർ.ബി. ചൗധരി

 
Entertainment

കീർത്തിചക്രയുടെ നിർമാതാവ് ആർ.ബി. ചൗധരി അന്തരിച്ചു

മൃതദേഹം ബുധനാഴ്ച ചെന്നൈയിൽ എത്തിക്കും.

നീതു ചന്ദ്രൻ

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു. ജോധ്പുരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച ചെന്നൈയിൽ എത്തിക്കും. സൂപ്പർഗുഡ് ഫിലിംസിന്‍റെ ബാനറിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

1990ൽ പുതുവസന്തം എന്ന ചിത്രമാണ് ആദ്യമായി നിർമിച്ചത്. പിന്നീട് ഗോകുലം, നാട്ടാമൈ, പൂവൈ ഉനക്കാഗ, ഷാജഹാൻ, തിരുപ്പാച്ചി, കച്ചേരി ആരംഭം, ജില്ല, ഗോഡ്ഫാദർ, മാരീശൻ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചു.

മാരീശൻ ആണ് ഒടുവിൽ നിർമിച്ച ചിത്രം . മലയാളത്തിൽ ആദിപാപം, ലയനം, കൽപന ഹൗസ്, ചോദ്യം, കീർത്തിചക്ര, വില്ലാളി വീരൻ, തങ്കമണി എന്നീ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ആർബിഐ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം കോർപ്പറേഷനിൽ കൈയാങ്കളി; മേയർക്കും കൗൺസിലർമാർക്കും പരുക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

കുട്ടനാടിന് അവധി വേണമെന്ന് എംഎൽഎ; പരിശോധിക്കാമെന്ന് മൈക്കിലും കൊടുക്കില്ലെന്ന് സ്വരം താഴ്ത്തിയും മുഖ്യമന്ത്രി|Video