കടിഞ്ഞൂൽ കുഞ്ഞിന് പാലൂട്ടി രാധിക ആപ്തെ 
Entertainment

കടിഞ്ഞൂൽ കുഞ്ഞിന് പാലൂട്ടി രാധിക ആപ്തെ

ഒക്റ്റോബറിലാണ് രാധിക താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത്.

കടിഞ്ഞൂൽ കുഞ്ഞിന് പാലൂട്ടുന്ന ചിത്രം പങ്കു വച്ച് ബോളിവുഡ് താരം രാധിക ആപ്തെ. രാധികയും ഭർത്താവ് ബെനഡിക്റ്റ് ടെയ്‌ലറും ഒരാഴ്ച മുൻപാണ് കുഞ്ഞിനെ വരവേറ്റത്. കുഞ്ഞിനെ മടിയിലിരുത്തി ലാപ് ടോപ്പിൽ മീറ്റിങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് രാധിക പങ്കു വച്ചിരിക്കുന്നത്. ഒക്റ്റോബറിലാണ് രാധിക താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത്.

നിറവയറുമായി ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെത്തിയ താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ആൺ കുഞ്ഞാണോ പെൺകുഞ്ഞാണോ തനിക്ക് പിറന്നതെന്ന് രാധിക വെളിപ്പെടുത്തിയിട്ടില്ല. ചിത്രം പങ്കു വച്ചതിനു പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് താരത്തിന്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം