25 വർഷങ്ങൾക്കു ശേഷം ആ രജനികാന്ത് ചിത്രം വീണ്ടും തിയെറ്ററിലെത്തുന്നു
കെ.എസ്. രവികുമാർ രചനയും സംവിധാനവും നിർവഹിച്ച് 1999ൽ തിയെറ്ററിലെത്തിയ രജനികാന്ത് ചിത്രമാണ് 'പടയപ്പ'. രമ‍്യ കൃഷ്ണൻ- രജനികാന്ത് താര ജോഡിയിൽ പുറത്തിറങ്ങിയ ചിത്രത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ വരവേറ്റത്. എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് പ്രതീക്ഷ നൽകി ചിത്രം വീണ്ടും തിയെറ്ററിലെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
ഡിസംബർ 12ന് പുത്തൻ സാങ്കേതിക മികവോടെ ചിത്രം തിയെറ്ററിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിന്‍റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് റീ റീലിസ് ചെയ്തേക്കുമെന്നാണ് വിവരം. എന്നാൽ ആഗോള റീ റിലീസാണോയെന്ന കാര‍്യത്തിൽ സ്ഥിരീകരണമില്ല. നേരത്തെ 2017ൽ ചില തിയെറ്ററുകളിൽ മാത്രമായി പടയപ്പ റീ റിലീസ് ചെയ്തിരുന്നു.