Entertainment

കൊല്ലം സുധിയുടെ ഭാര്യ രേണു നാടകാഭിനയ രംഗത്തേക്ക്

കൊച്ചിൻ സംഗമിത്രയുടെ ഇരട്ട നഗരം എന്ന നാടകത്തിലൂടെയാണ് രേണു അഭിനയരംഗത്തേക്ക് എത്തുന്നത്

നീതു ചന്ദ്രൻ

കൊച്ചി: അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്. കൊച്ചിൻ സംഗമിത്രയുടെ ഇരട്ട നഗരം എന്ന നാടകത്തിലൂടെയാണ് രേണു അഭിനയരംഗത്തേക്ക് എത്തുന്നത്. നാടകത്തിൽ കോളെജ് വിദ്യാർഥിനിയായാണ് രേണു എത്തുന്നത്. റിഹേഴ്സൽ ഉടൻ തുടങ്ങും. ഓഗസ്റ്റ് ആദ്യ വാരം മുതൽ നാടകം പ്രദർശനത്തിനെത്തും.

2017 മേയിലായിരുന്നു സുധിയും രേണുവും വിവാഹിതരായത്. 2023 ജൂൺ 5ന് തൃശൂർ കൈപ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടു.

രാഹുൽ ദാസ്, ഋതുൽ ദാസ് എന്നിവരാണ് മക്കൾ.

സുധിയുടെ മരണശേഷം വീട്ടുവാടക നൽകുന്നത് സുധിയുടെ ആരാധകരാണെന്ന് രേണു പറയുന്നു. നൃത്തവും അഭിനയവും ഇഷ്ടപ്പെടുന്ന രേണു മുൻപ് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും രേണു സജീവമാണ്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാരം എം. കെ. ഹരികുമാറിന്