ചലച്ചിത്രമേളകളിൽ 100 അവാർഡുകൾ സ്വന്തമാക്കി 'റോട്ടൻ സൊസൈറ്റി'

 
Entertainment

ചലച്ചിത്രമേളകളിൽ 100 അവാർഡുകൾ സ്വന്തമാക്കി 'റോട്ടൻ സൊസൈറ്റി'

നർമ്മവും ചിന്തയും സമന്വയിപ്പിച്ച ഒരു റിയലിസ്റ്റിക് പരീക്ഷണ ചിത്രമാണ് റോട്ടൻ സൊസൈറ്റി.

Ardra Gopakumar

രാജ്യാന്തര ചലച്ചിത്ര മേളകളിൽ നൂറ് പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി എസ്.എസ്. ജിഷ്ണുദേവ് സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്സ്പരിമെന്‍റൽ ചിത്രം "റോട്ടൻ സൊസൈറ്റി". രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കർണ്ണാടക ഇന്‍റർനാഷണൽ ഫെസ്റ്റിവൽ, യുഎഫ്എംസി (UFMC) ദുബായ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ), സീപ്സ്റ്റോൺ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി 100 അവാർഡുകൾ കരസ്ഥമാക്കിയത്.

എസ്.എസ്. ജിഷ്ണുദേവ് തന്നെയാണ് ചിത്രത്തിന്‍റെ രചന, ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. വരാഹ് പ്രൊഡക്ഷൻസിന്‍റെയും ഇന്‍റിപെൻഡന്‍റ് സിനിമ ബോക്സിന്‍റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് നിർമാണം.

സമകാലിക പ്രശ്നങ്ങൾ വരച്ചു കാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ ഒരു ഭ്രാന്തന്‍റെ വീക്ഷണത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ ഒരു ഭ്രാന്തന്‍റെ കയ്യിൽ കിട്ടുകയും തന്‍റെ ചുറ്റുമുള്ള സംഭവങ്ങൾ അയാൾ ആ ക്യാമറയിൽ പകർത്തുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നർമ്മവും ചിന്തയും സമന്വയിപ്പിച്ച ഒരു റിയലിസ്റ്റിക് പരീക്ഷണ ചിത്രമാണ് റോട്ടൻ സൊസൈറ്റി.

മൈസൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , വേഗാസ് മൂവി അവാർഡ്സ്, ഇന്‍റർനാഷണൽ പനോരമ ഫിലിം ഫെസ്റ്റിവൽ ഓഫ് ബാംഗ്ളൂർ തുടങ്ങി മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം അവാർഡുകൾ ടി സുനിൽ പുന്നക്കാടാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ അവതരണം തീർത്തും റിയലിസ്റ്റിക് ആയതിനാൽ പശ്ചാത്തല സംഗീതമില്ലാതെ ചിത്രം ഒരുക്കിയിരിക്കുന്നതിനാൽ സൗണ്ട് എഫക്ട്സിന് ചിത്രം വളരെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഷാബുവാണ് സൗണ്ട് എഫക്ട്സ് ചെയ്തിരിക്കുന്നത്. നൈജീരിയയിൽ നടന്ന നേലസ് ഇന്‍റർനാഷണൽ ഫെസ്റ്റിവലിൽ നിന്നും മികച്ച സൗണ്ട് ഡിസൈനുള്ള അവാർഡ് ലഭിച്ച ശ്രീ വിഷ്ണുവാണ് ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്.

ടി സുനിൽ പുന്നക്കാടിനൊപ്പം സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ, രമേശ്, ഗൗതം എസ്. കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡിജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട്, മിന്നു ( ഡോഗ് ) എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സ്റ്റുഡിയോ - എസ് വി പ്രൊഡക്ഷൻസ്, ബ്രോഡ് ലാൻഡ് അറ്റ്മോസ്, സൗണ്ട് എഞ്ചിനീയർ - എബിൻ എസ് വിൻസെന്റ്, സൗണ്ട് മിക്സ്‌ ആൻഡ് ഡിസൈൻ - ശ്രീ വിഷ്ണു ജെ എസ്, ഡബ്ബിങ് ആർടിസ്റ്റ് - രേഷ്മ, വിനീത്, കോ-പ്രൊഡ്യൂസർ - ഷൈൻ ഡാനിയേൽ, ലൈൻ പ്രൊഡ്യൂസർ - ഇൻഡിപെൻഡന്റ് സിനിമ ബോക്സ്‌, ഫെസ്റ്റിവൽ ഏജൻസി ആൻഡ് മാർക്കറ്റിംഗ് ടീം - ദി ഫിലിം ക്ലബ്‌, സെക്കന്റ്‌ യൂണിറ്റ് ക്യാമറ ആൻഡ് സ്റ്റിൽസ് - ദിപിൻ എ വി, പബ്ലിസിറ്റി ഡിസൈൻ - പ്രജിൻ ഡിസൈൻസ്, ആനിമൽ ട്രെയിനർ - ജിജേഷ് സുകുമാർ, കോ- ട്രെയിനർ -ബിജോയ്‌, പിആർഓ - മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ.

പരുക്ക് മാറിയ ഹാർദിക്കും പരുക്കുള്ള ഗില്ലും ടി20 ടീമിൽ

ക്ഷേമ പെൻഷൻ 2000 രൂപ; ഡിസംബർ 15 മുതൽ വിതരണം

"കോൺഗ്രസ് പാർട്ടിയിൽ നിൽക്കാനുള്ള യോഗ‍്യത രാഹുലിന് നഷ്ടപ്പെട്ടു"; എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് വി.എം. സുധീരൻ

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനം; അറസ്റ്റിലായ കശ്മീർ സ്വദേശിയുടെ കസ്റ്റഡി കാലാവധി നീട്ടി