സലിം കുമാറും സുബീഷ് സുധിയും

 
Entertainment

"പറവൂരിലെ വീട്ടിൽ ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ": കുറിപ്പുമായി സുബീഷ് സുധി

കോൺഗ്രസുകാരനായ സലിം കുമാർ സിപിഎം നേതാവായ പി. ജയരാജന്‍റെ ആരാധകനായിരുന്നു എന്നാണ് സുബീഷ് പറയുന്നത്

Manju Soman

ടൻ സലിം കുമാറിന്‍റെ മരണത്തിൽ വേദന പങ്കുവച്ച് നടൻ സുബീഷ് സുധി. കോൺഗ്രസുകാരനായ സലിം കുമാർ സിപിഎം നേതാവായ പി. ജയരാജന്‍റെ ആരാധകനായിരുന്നു എന്നാണ് സുബീഷ് പറയുന്നത്. പി. ജയരാജനൊപ്പം സലിം കുമാറിന്‍റെ വീട്ടിൽ പോയ ഓർമകളും സുബീഷ് പങ്കുവയ്ക്കുന്നുണ്ട്. സലീമേട്ടനെ അടുത്തറിഞ്ഞാൽ നമ്മൾ ഹൃദയത്തോടെ ചേർത്ത് പിടിക്കും എന്നാണ് അദ്ദേഹം കുറിച്ചത്. പറവൂരിലെ വീട്ടിൽ താൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

സുബീഷ് സുധിയുടെ കുറിപ്പ് വായിക്കാം

കടുത്ത കോൺഗ്രസുകാരനായ സലീംമേട്ടൻ ഒരു കടുത്ത പി. ജയരാജേട്ടൻ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ തെളിമായർന്ന രാഷ്ട്രീയം സലീമേട്ടനെ ആകർഷിച്ചിരുന്നു. 2016 ഇലക്ഷൻ കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കൂട്ടി ഞാൻ പറവൂരുള്ള സലീമേട്ടന്റെ വീട്ടിൽ പോയി. ജയരാജേട്ടൻ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപെട്ട c m അദ്ദേഹത്തെ വിളിച്ചു തമാശക്കു ചോദിച്ചു. എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന്. അപ്പോൾ സലീമേട്ടൻ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓർമ്മയുണ്ട്. സതീഷേട്ടൻ പോയാലും ഞാൻ കോൺഗ്രസ്‌ വിടില്ല.

പിന്നെയും എനിക്കു ഒരു അനുഭവം ഉണ്ട് കറുത്ത ജൂതന്റെ പൂജക്ക്‌ ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക്‌ ഒരേ വേദിയിൽ എത്തിച്ചു അന്ന് സുധാകരേട്ടൻ പറഞ്ഞ വാക്ക് ഉണ്ട്. സലീമിനു വേണ്ടി നമ്മൾ എല്ലാം മറന്നു ഒന്നിക്കും. സലീമേട്ടനെ അടുത്ത അറിഞ്ഞാൽ നമ്മൾ ഹൃദയത്തോടെ ചേർത്ത് പിടിക്കും.

അമൃത ഹോസ്പിറ്റലിൽ സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമലിനെ കണ്ടപ്പോൾ ആരോമൽ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം, നിങ്ങൾക്കു രാഷ്ട്രിയം പറഞ്ഞു അടികുടാൻ അച്ഛനില്ലല്ലോ. അതെ പറവൂരിലെ വീട്ടിൽ ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ. മനസ്സിൽ നിന്ന് മായുന്നില്ല. നിർത്തുന്നു.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും