Salman Khan 
Entertainment

സൽമാൻ ഖാന് വീണ്ടും ബിഷ്ണോയ് ഗാങ്ങിന്‍റെ വധഭീഷണി

ഷാരൂഖ് ഖാന് വധഭീഷണി ലഭിച്ചതിനു തൊട്ടു പുറകേയാണ് വീണ്ടും സൽമാന് ഭീഷണി വന്നിരിക്കുന്നത്.

നീതു ചന്ദ്രൻ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്‍റെ വധഭീഷണി. അഞ്ചാം തവണയാണ് സൽമാന് ഭീഷണി ഉണ്ടാകുന്നത്. ഒരു ഗാനത്തെ പരാമർശിച്ചാണ് ഇത്തവണത്തെ ഭീഷണി. ഗാനം ബിഷ്ണോയിയെയും സൽമാനെയും പരാമർശിക്കുന്നുണ്ടെന്നും ഈ ഗാനം എഴുതിയയാൾക്ക് ഇനി ഒരു ഗാനം എഴുതാനുള്ള അവസരം നൽകില്ലയെനുനം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ സ്വയം രക്ഷിക്കട്ടെ എന്നുമാണ് ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.

മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാഴാഴ്ച രാത്രിയാണ് ഭീഷണി മുഴക്കിയത്. അജ്ഞാതനായ പ്രതിയുടെ പേരിൽ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഷാരൂഖ് ഖാന് വധഭീഷണി ലഭിച്ചതിനു തൊട്ടു പുറകേയാണ് വീണ്ടും സൽമാന് ഭീഷണി വന്നിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖിനെ വധിക്കുമെന്നായിരുന്നു ഭീഷണി.സൈബർ സെല്ലിന്‍റെ സഹായത്തോടെ കോൾ ചെയ്ത ഫോണിന്‍റെ ഉടമയെ കണ്ടെത്തിയെങ്കിലും തന്‍റെ ഫോൺ മോഷ്ടിക്കപ്പെട്ടതായാണ് ഇയാൾ അവകാശപ്പെട്ടത്.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പുനഃപരിശോധന ഇല്ല; അബിന്‍റെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ

മുല്ലപ്പെരിയാർ അണക്കെട്ടിനെതിരായ വ‍്യാജ ബോംബ് ഭീഷണി; അന്വേഷണത്തിന് എട്ടംഗ സംഘം

റോഡ് റോളറുകൾ കയറ്റി എയർഹോണുകൾ നശിപ്പിക്കണം: ഗണേഷ് കുമാർ

മുൻ എംഎൽഎ ബാബു എം.പാലിശ്ശേരി അന്തരിച്ചു

നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച