"പത്ത് വർഷമായി അവൻ യുഎസിൽ, നിന്‍റെ അണ്ണാ എന്നുള്ള വിളി ഞാൻ മറക്കില്ല": ശരത് ഉണ്ണിത്താന്‍റെ വേർപാടിൽ ശശാങ്കൻ

 
Entertainment

"പത്ത് വർഷമായി അവൻ യുഎസിൽ, നിന്‍റെ അണ്ണാ എന്നുള്ള വിളി ഞാൻ മറക്കില്ല": ശരത് ഉണ്ണിത്താന്‍റെ വേർപാടിൽ ശശാങ്കൻ

മിമിക്രിയുടെ തുടക്കകാലങ്ങൾ ശരത് തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അവന്റെ അണ്ണാ എന്നുള്ള വിളി വളരെ പ്രിയപ്പെട്ടതായിരുന്നു എന്നും നടൻ പറയുന്നത്

Manju Soman

മിമിക്രി കലാകാരനും സോഷ്യൽ മീഡിയയിൽ ഗുണ്ട ബിനു എന്ന പേരിൽ ശ്രദ്ധേയനുമായ ശരത് ഉണ്ണിത്താന്‍റെ വേർപാടിൽ വേദന പങ്കുവെച്ച് നടൻ ശശാങ്കൻ മയ്യനാട്. ശരത്തും കുടുംബവുമായി തനിക്ക് വളരെ നാളത്തെ അടുപ്പമുണ്ടായിരുന്നു എന്നാണ് ശശാങ്കൻ കുറിക്കുന്നത്. മിമിക്രിയുടെ തുടക്കകാലങ്ങൾ ശരത് തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അവന്റെ അണ്ണാ എന്നുള്ള വിളി വളരെ പ്രിയപ്പെട്ടതായിരുന്നു എന്നും നടൻ പറയുന്നത്. ‍യുഎസിൽ പോയപ്പോൾ ശരത്തിനെ കണ്ടിരുന്നു. അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

‘ദൈവമേ രാവിലെ കേട്ടത് ഒരു ദുഖവാർത്ത. പ്രിയപ്പെട്ട കലാകാരനും സഹോദര തുല്യനായ ശരത്ത്‌ കായംകുളം ഹൃദയാഘാതം മൂലം മരണപ്പെട്ടു. വളരെ അടുപ്പം ഉണ്ടായിരുന്നു അവനും അവന്റെ വീടും തമ്മിൽ എനിക്ക്. മിമിക്രിയുടെ തുടക്കകാലങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. അതിനാൽ അവന്റെ അണ്ണാ എന്നുള്ള വിളി എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. അതിന് ശേഷം അവൻ യുഎസ്എയിൽ പോയി. ഏകദേശം 10 വർഷത്തോളം യുഎസ്എയിൽ. അവിടെവച്ചാണ് അവന്റെ ഗുണ്ട ബിനു എന്ന റീൽസ്, ആ കഥാപാത്രം വൈറൽ ആകുന്നത്. 2024ൽ ഞാൻ യുഎസ്എയിൽ പോയപ്പോൾ എന്നെ കാണാൻ വന്നു. ദിവസം ഒരുമിച്ചു ഉണ്ടായിരുന്നു. അപ്പോൾ പാടിയും പറഞ്ഞും ഒരുപാട് ഓർമകൾ പങ്കുവച്ചിരുന്നു. അതായിരുന്നു ലാസ്റ്റ് കൂടിക്കാഴ്ച എന്ന് അറിഞ്ഞിരുന്നില്ല കൂട്ടുകാരാ. എന്തായാലും നിന്റെ വിയോഗം നികത്താൻ ആകാത്ത വേദനയായി ഞാൻ കാണുന്നു. മറക്കില്ല ഞാനും എന്റെ ഭാര്യയും നിന്റെ വീട്ടിൽ ചിലവഴിച്ച നാളുകളും നിന്റെ കൂടെ ഉള്ള ഓർമകളും നിന്റെ അണ്ണാ എന്നുള്ള വിളിയും. അല്ലാതെ നിനക്ക് വേണ്ടി എന്താ ചെയ്യാൻ കഴിയുക മോനെ...’- ശശാങ്കൻ കുറിച്ചു.

റീലുകളിലൂടെ ശ്രദ്ധ നേടിയ ശരത് ഗുണ്ട ബിനു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തിക്കുളം സ്വദേശിയാണ് ശരത്. അമെരിക്കയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സ്കൂൾ ബസ് ഡ്രൈവർമാർക്ക് 10 വർഷം പരിചയം വേണം, കേസുള്ളവർ വേണ്ട

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്: മൊഴിമാറ്റിയിട്ടില്ലെന്ന് പരാതിക്കാരി

തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല; ഇന്ധന വില വർധന വീണ്ടും

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി