കറുത്തച്ചനൂട്ടി ‘സാത്താൻ’; ആദ്യ ഗാനം പുറത്തിറങ്ങി

 
Entertainment

കറുത്തച്ചനൂട്ടി ‘സാത്താൻ’; ആദ്യ ഗാനം പുറത്തിറങ്ങി

ചിത്രം ഏപ്രിൽ ആദ്യം റിലീസ് ചെയ്യും

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ.എസ്. കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. മൂവിയോള എന്‍റർടെയിൻമെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പതിയെ നീ വരികെ എന്ന് തുടങ്ങുന്ന ഗാനം സതീഷ് ജോസഫ് ആണ് പാടിയിരിക്കുന്നത്. കൃഷ്ണജിത്ത് എസ് വിജയന്‍റെ വരികൾക്ക് വിഷ്ണു പ്രഭോവ സംഗീതം നിർവഹിക്കുന്നു.

റിയാസ് പത്താനെ കൂടാതെ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കെ എസ് കാർത്തിക് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇൻവെസ്റ്റിഗഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുമ്പോൾ, ബി.ജി.എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈൻ & മിക്സ്: കൃഷ്ണജിത്ത് എസ്, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി ആർ ഒ: പി. ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇൻവെസ്റ്റിഗഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുമ്പോൾ, ബി.ജി.എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈൻ & മിക്സ്: കൃഷ്ണജിത്ത് എസ്, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി ആർ ഒ: പി. ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി