ഷാരൂഖ് ഖാൻ

 
Entertainment

സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്

പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് എന്ന സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്ക്. ഷാറൂഖാന്‍റെ പുറത്താണ് പരുക്കേറ്റത്. പിന്നാലെ തന്നെ ചികിത്സയ്ക്കായി യുഎസിലേക്ക് മാറ്റി. നിലവിൽ യുകെയിൽ കുടുംബത്തിനൊപ്പം വിശ്രമത്തിലാണ്.

പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവിൽ സുഖം പ്രാപിച്ച് വരികയാണെന്നും വിവരമുണ്ട്. കിങ്ങിന്‍റെ ചിത്രീകരണം താത്ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് വിവരം. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം. ഒരുമാസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

ട്രാക്റ്റർ യാത്രയിൽ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

നിയമസഭ ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയ പരിധി; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു

യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി; രണ്ടുപേർ പിടിയിൽ