മറിമായം, പ്രണയവിലാസം താരങ്ങൾക്കൊപ്പം 'തലയണ'യുമായി സിനി സ്കറിയ
തലയണ എ ലൂപ് സ്റ്റോറി എന്ന ചിത്രത്തിലൂടെ മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ടു പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് സിനി സ്കറിയ. ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയും ശ്രദ്ധേയയായ സിനി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് തലണ. സിനി തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആലപ്പി ടാക്കീസ് നിർമ്മിക്കുന്ന സിനിമ കുട്ടനാടിന്‍റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് മുന്നോട്ടു പോകുന്നത്.
മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, പ്രണയ വിലാസം പരമ്പരയിലൂടെ ശ്രദ്ധേയയായ ദുർഗ ഹരിപ്പാട് , നിരവധി ടെലിഫിലിമുകളിലും, പരസ്യ ചിത്രങ്ങളിലു മഭിനയിച്ച പൊന്നു കോട്ടയം എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സുനിൽ സി. പി., ശശി പള്ളുരുത്തി. പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ ,ജനീഷ് കുട്ടനാട് ആന്‍റെണി ആപ്പി ച്ചേരി , ആലപ്പി ജോൺസൺ അനിൽ വിളവനാൽ ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി സാജൻ കിടങ്ങറ,രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം- വി.ജി. റുഡോൾഫ്. ഛായാഗ്രഹണം, എഡിറ്റിംഗ്- സിറിൾ ജോർജ്.