ഹൃത്വിക് റോഷന്‍, സൂസെയ്ന്‍ ഖാന്‍

 
Entertainment

ഗോള്‍ഡ് ഡിഗ്ഗര്‍ അല്ല; ഹൃത്വിക്കില്‍ നിന്ന് സൂസെയ്ന്‍ 400 കോടി ജീവനാംശം ആവശ്യപ്പെട്ടിട്ടില്ലെന്ന് സഹോദരി

ഹൃത്വിക്കുമായി സൂസന്ന ഇപ്പോഴും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും സഹോദരി പറയുന്നു

Sarath Nath MS

രാജ്യശ്രദ്ധയാകര്‍ഷിച്ചതാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും തമ്മിലുള്ള വിവാഹമോചനം. 15 വര്‍ഷം നീണ്ട വിവാഹബന്ധത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. വിവാഹമോചനവേളയില്‍ ജീവനാംശമായി 400 കോടി രൂപ നല്‍കണമെന്ന് സൂസെയ്ന്‍ ഹൃത്വികിനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് സൂസെയ്‌ന്റെ സഹോദരി ഫറ ഖാന്‍ അലി.

ഈ രീതിയില്‍ പണം നേടേണ്ട ആവശ്യം സൂസെയ്‌ന്‌ ഇല്ലെന്ന് ഫറ പറയുന്നു. വിവാഹമോചന വാര്‍ത്ത പുറത്തുവന്നപ്പോള്‍ എല്ലാവരും ഞെട്ടി. അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആളുകളില്‍ നിന്ന് ഒരുപാട് അഭിപ്രായങ്ങള്‍ വന്നു. എന്നാല്‍ 400 കോടി രൂപ ജീവനാംശം എന്ന കാര്യം ഉണ്ടായിട്ടില്ലെന്ന് താന്‍ ഉറപ്പിച്ചു പറയുന്നു. സൂസെയ്‌ന് 400 കോടി രൂപ കിട്ടിയെന്നും അതുവഴി അവള്‍ സമ്പന്നയായെന്നുമാണ് പറയുന്നത്. എന്നാല്‍ അത് കള്ളമാണ്. എന്റെ പ്രിയപ്പെട്ട സഹോദരി ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഫറ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഫറ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഭൗതികസുഖങ്ങള്‍ പ്രധാനമല്ലെന്നും ബന്ധങ്ങളാണ് അതിനേക്കാള്‍ പ്രധാനമെന്നും പഠിപ്പിച്ച അച്ഛനും അമ്മയും ഉള്ള കുടുംബത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്. അതിനാല്‍ അവള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. സൂസെയ്ന്‍ ഗോള്‍ഡ് ഡിഗ്ഗര്‍ അല്ലെന്നും ഫറ പറഞ്ഞു. മുന്‍ ഭര്‍ത്താവായ ഹൃത്വിക്കുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും സൂസെയ്‌ന്‌ ഇപ്പോഴും മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നത് ഇതുകൊണ്ടാണെന്നും ഫറ കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഹൃത്വികും സൂസെയ്‌നും 2000ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു ആണ്‍കുട്ടികളാണ്. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. എന്നാല്‍ ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്നുണ്ട്.

സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കാൻ റൂട്ട് മാപ്പിങ്

മുൻഗണനാ റേഷൻ കാർഡ് മാനദണ്ഡം മാറ്റും

സിനിമ അവാർഡ് പ്രഖ്യാപനം മാറ്റി

ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ വെടി വച്ചു കൊന്നു|വീഡിയോ

രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്