സുധ റെഡ്ഡി

 
Entertainment

കോടികളുടെ വജ്രങ്ങള്‍, സ്വകാര്യ ജെറ്റുകള്‍, രാജകൊട്ടാരത്തെ വെല്ലുന്ന വീട്... ആഡംബരത്തിന്‍റെ മറുപേര് സുധ റെഡ്ഡി !!!

രാജകീയ ജീവിതശൈലിയിലൂടെ ആഡംബരത്തിന്‍റെ പുതിയ നിര്‍വചനം എഴുതുകയാണ് ഈ ഇന്ത്യന്‍ ശതകോടീശ്വരി

Sarath Nath MS

ആഡംബര ജീവിതമെന്നാല്‍ മനസില്‍ തെളിയുന്ന ചിത്രങ്ങള്‍ക്ക് ഒരു മുഖം നല്‍കണമെങ്കില്‍ അത് ഹൈദരാബാദിലെ ശതകോടീശ്വരി സുധ റെഡ്ഡിയുടേതായിരിക്കും. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ വേദികളില്‍ മിന്നിത്തിളങ്ങുന്ന ഈ ബിസിനസ് വനിതയുടെ ജീവിതം തന്നെ ഒരു ആഡംബര സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്.

നൂറുകണക്കിന് കോടികളുടെ മൂല്യമുള്ള ആഭരണ ശേഖരമാണ് സുധ റെഡ്ഡിയുടെ ഏറ്റവും വലിയ പ്രത്യേകത. അപൂര്‍വ വജ്രങ്ങളും മഞ്ഞ ഡയമണ്ടുകളും പ്ലാറ്റിനം ആഭരണങ്ങളും ഉള്‍പ്പെടുന്ന ഈ കളക്ഷന്‍ ഓരോ അന്താരാഷ്ട്ര ഫാഷന്‍ വേദിയിലും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ പാരിസ് കൂച്ചര്‍ വീക്കില്‍ അവര്‍ അണിഞ്ഞ ആഭരണങ്ങളുടെ ആകെ മൂല്യം 280 കോടിയോളം രൂപയാണെന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായി.

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള അവരുടെ ആഡംബര വസതിയും അതിശയിപ്പിക്കുന്നതാണ്. നൂറുകണക്കിന് കോടികളുടെ മൂല്യമുള്ള ഈ കൊട്ടാരസമാന ഭവനം ആധുനിക ശില്‍പകലയും രാജകീയ പ്രൗഢിയും സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ ജെറ്റുകളിലാണ് പ്രധാന യാത്രകള്‍. കസ്റ്റം-മെയ്ഡ് റോള്‍സ്-റോയ്‌സ് ഉള്‍പ്പെടെ നിരവധി അത്യാഡംബര കാറുകളും അവരുടെ ഗാരേജിന്‍റെ ഭാഗമാണ്.

എന്നാല്‍ ഫാഷനും സമ്പത്തും മാത്രമല്ല സുധ റെഡ്ഡിയുടെ വിലാസം. വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സേവനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന സുധ റെഡ്ഡി ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്നു. ബിസിനസ്, ജീവകാരുണ്യം, ഗ്ലാമര്‍ എന്നീ മൂന്ന് മേഖലകളിലും ഒരുപോലെ തിളങ്ങുന്ന വ്യക്തിത്വമായാണ് അവര്‍ അറിയപ്പെടുന്നത്.

മെറ്റ് ഗാല മുതല്‍ പാരിസ് കൂച്ചര്‍ വീക്ക് വരെ ലോക ഫാഷന്‍ വേദികളില്‍ ഇന്ത്യയുടെ സാന്നിധ്യം ശ്രദ്ധേയമാക്കുന്ന സുധ റെഡ്ഡി, ഓരോ പ്രത്യക്ഷപ്പെടലും ഫാഷന്‍ പ്രേമികള്‍ക്ക് ഒരു ആഘോഷമാക്കി മാറ്റുകയാണ്. രാജകീയ ജീവിതശൈലിയിലൂടെ ആഡംബരത്തിന്‍റെ പുതിയ നിര്‍വചനം എഴുതുകയാണ് ഈ ഇന്ത്യന്‍ ശതകോടീശ്വരി.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"