Entertainment

ത്രീഡിയിൽ സൂര്യയുടെ മാസ് ആക്ഷൻ ഡ്രാമ വരുന്നു : സംവിധാനം സിരുതൈ ശിവ

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രം

സൂര്യ നായകനാകുന്ന മാസ് ആക്ഷൻ ഡ്രാമ ഒരുങ്ങുന്നു. ത്രീഡിയിൽ വരുന്ന ചിത്രം സംവിധാനം ചെയ്യുന്നതു സിരുതൈ ശിവയാണ്. ചിത്രത്തിനു വേണ്ടി സൂര്യ ജിമ്മില്‍ വര്‍ക്ക് ഔട്ട്‌ ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സൂര്യ 200 ബോഡി ബില്‍ഡര്‍മാരുമായി ഫൈറ്റ് ചെയ്യുന്ന രംഗമാണ് ചിത്രത്തിലെ ഹൈലൈറ്റ്. സൂര്യയുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ ശിവ പറയുന്നു. പത്ത് ഭാഷകളിലായി ടൂ ഡി യിലും ത്രീ ഡിയിലും ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രം. ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ബിസിനസുകള്‍ നടന്നുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു വ്യത്യസ്ത വേഷത്തിലാകും സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

ദിഷ പട്ടാണിയാണു നായിക. സംഗീത സംവിധാനം ദേവി ശ്രീ പ്രസാദ്‌. സിംഗം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേവി ശ്രീപ്രസാദും സൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചായാഗ്രഹണം വെട്രി. 2024 ല്‍ ചിത്രം തിയെറ്ററുകളില്‍ എത്തും.

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ