വിജയ് വർമ, തമന്ന ഭാട്ടിയ
പ്രണയം അവസാനിപ്പിച്ച് തെന്നിന്ത്യൻ താരങ്ങളായ തമന്ന ഭാട്ടിയയും വിജയ് വർമയും. ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾ തകർത്തു കൊണ്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. പ്രണയബന്ധം അവസാനിപ്പിക്കുകയാണെങ്കിലും പരസ്പരമുള്ള സൗഹൃദം തുടരാം എന്ന ധാരണയിലാണ് താരങ്ങൾ എന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെ ഇരുവരും വിവാഹത്തിനെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. എന്നാൽ അധികം വൈകാതെ സമൂഹമാധ്യമങ്ങളിൽ നിന്ന് ഒരുമിച്ചുള്ള ചിത്രങ്ങൾ അപ്രത്യക്ഷമായി.
2023ൽ ലസ്റ്റ് സ്റ്റോറീസ് 2 വിലാണ് തമന്നയും വിജയും ഒരുമിച്ച് അഭിനയിച്ചത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. നിരവധി പൊതു വേദികളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.