Entertainment

കങ്കണയുടെ 'തേജസ്': ട്രെയിലർ റിലീസ് വ്യോമസേനാ ദിനത്തിൽ | Video

ഇന്ത്യാ ഗേറ്റിൽ വച്ച് ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കാനാണ് ശ്രമം

MV Desk

കങ്കണ റണാവത്ത് ടൈറ്റിൽ റോളിലെത്തുന്ന തേജസ് എന്ന ബോളിവുഡ് സിനിമയുടെ ട്രെയിലർ ഇന്ത്യൻ വ്യോമസേനാ ദിനമായ ഒക്റ്റോബർ എട്ടിന് റിലീസ് ചെയ്യും. ഇന്ത്യാ ഗേറ്റിൽ വച്ച് ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കാനാണ് സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

നേരത്തെ ടീസർ പുറത്തുവന്നതു മുതൽ കങ്കണയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ തേജസ് ഗിൽ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. വ്യോമസേനയിലെ ഫൈറ്റർ പൈലറ്റാണ് നായിക എന്നു തോന്നിക്കുന്ന രീതിയിലാണ് ടീസർ. ട്രെയിലറിൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകുമെന്നു പ്രതീക്ഷിക്കുന്നു.

റോണി സ്ക്രൂവാലാ നിർമിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സർവേഷ് മേവാര. ഒക്റ്റോബർ 27ന് ചിത്രം തിയെറ്ററുകളിലെത്തുമെന്നും കരുതുന്നു.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം