കാളിദാസ്-തരുണി വിവാഹം 
Entertainment

കാളിദാസിന്‍റെ വിവാഹമിങ്ങെത്തി; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിക്ക്

കാളിദാസ്- തരുണി പ്രണയം പുറത്തറിഞ്ഞപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുന്നതാണ് ഇരുവരുടേയും വിവാഹം

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായെത്തി പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിച്ച താരത്തിന്‍റെ വിശേഷങ്ങളറിയാൻ സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. കാളിദാസ്- തരുണി പ്രണയം പുറത്തറിഞ്ഞപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുന്നതാണ് ഇരുവരുടേയും വിവാഹം.

ഇപ്പോഴിതാ കാളിദാസിന്‍റെ വിവാഹം അടുത്തെത്തിയെന്ന വാർത്തകളാണ് പുറത്തു വരുന്നത്. കാളിദാസിന്‍റേയും തരുണിയുടേയും വിവാഹത്തിന്‍റെ ആദ്യ ക്ഷണം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്. പാർവതിയും ജയറാമും കാളിദാസും ചെന്നൈയിലെ വസതിയിലെത്തി അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. കാളിദാസ് തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു തരുണിയുടേയും കാളിദാസിന്‍റേയും വിവാഹ നിശ്ചയം. മോഡലിങ് രംഗത്ത് സജീവമായ താരിണി നീലഗിരി സ്വദേശിയാണ്. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ