തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര രത്ന പുരസ്കാരം ശ്രീനിവാസനും മല്ലിക സുകുമാരനും

 
Entertainment

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര രത്ന പുരസ്കാരം ശ്രീനിവാസനും മല്ലിക സുകുമാരനും

മികച്ച ചിത്രം - ആടു ജീവിതം, മികച്ച നടൻ - പൃഥ്വിരാജ് മികച്ച നടി - പാർവതി തെരുവോത്ത്

കൊച്ചി: പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്‌മരണാർഥം രൂപം കൊണ്ട തിക്കുറിശ്ശി ഫൗണ്ടേഷന്‍റെ 2024- ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം - ആടു ജീവിതം, മികച്ച നടൻ - പൃഥ്വിരാജ് (ആടുജീവിതം), മികച്ച നടി - പാർവതി തെരുവോത്ത് (ഉള്ളൊഴുക്ക്), മികച്ച സംവിധായകൻ - ബ്ലെസ്സി (ആടുജീവിതം). ചലച്ചിത്ര രത്ന പുരസ്കാരം ശ്രീനിവാസനും മല്ലിക സുകുമാരനുമാണ്. മികച്ച സ്വഭാവ നടൻ - സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം), മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്‌മി (അജയന്‍റെ രണ്ടാം മോഷണം), മികച്ച സഹനടൻ - അർജുൻ അശോകൻ (ഭ്രമയുഗം), മികച്ച സഹനടി - സന്ധ്യ മനോജ് (ടർബോ), മികച്ച സംഗീത സംവിധായകൻ - എ.ആർ.റഹ്മാൻ (ആടുജീവിതം), സ്റ്റാർ ഓഫ് ദ് ഇയർ - ബേസിൽ ജോസഫ് (പൊൻമാൻ, സൂക്ഷ്‌മദർശിനി), മികച്ച പെർഫോർമൻസ് - ആസിഫ് അലി (കിഷ്‌കിന്ധ കാണ്ഡം) ജനപ്രിയ സിനിമ അജയന്‍റെ രണ്ടാം മോഷണം (ലിസ്റ്റിൻ സ്റ്റീഫൻ), ജനപ്രിയ സംവിധായകൻ ജോർജ് (പണി), ജനപ്രിയ നടൻ - ടോവിനോ തോമസ് (എ.ആർ.എം), ജനപ്രിയ നടി അനശ്വര രാജൻ (അബ്രഹാം ഓസ്‌ലർ, ഗുരുവായൂർ അമ്പലനടയിൽ). വാർത്ത സമ്മേളനത്തിൽ ചെയർമാൻ ബേബി മാത്യു സോമതീരം, സെക്രട്ടറി രാജൻ വി പൊഴിയൂർ,

ട്രഷറർ ശശി ഫോക്കസ്, കൺവീനർ ബി. എസ് ശ്യാംകുമാർ എന്നിവർ പങ്കെടുത്തു

ഝാർഖണ്ഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 18 മരണം, നിരവധി പേർക്ക് പരുക്ക്

ചേര്‍ത്തലയിൽ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ മനുഷ്യന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; 3 മരണം, നിരവധി വീടുകൾ ഒലിച്ചുപോയി | Video

സ്കൂട്ടറുമായി റോഡിലിറങ്ങി പത്താം ക്ലാസ് വിദ്യാർഥി; അമ്മക്കെതിരേ കേസ്

സംസ്ഥാനത്ത് ചൊവ്വാഴ്ചയും മഴ തുടരും; 2 ജില്ലകളിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത