Entertainment

ലോകേഷ് കനകരാജ് ചിത്രത്തില്‍ വിജയുടെ നായികയാവാന്‍ തൃഷ

ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയ നായികാനായകന്മാരായിരുന്നു, ഇളയ ദളപതി വിജയും തൃഷയും. ഈ കോമ്പിനേഷനില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. ഗില്ലി, തിരുപ്പാച്ചി, കുരുവി തുടങ്ങിയ ചിത്രങ്ങളില്‍ ഈ ജോഡിയെ പ്രേക്ഷകര്‍ മനസ് നിറഞ്ഞു സ്വീകരിച്ചു. ഇപ്പോഴിതാ വിജയും തൃഷയും വീണ്ടും ഒരുമിക്കുന്നു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു തൃഷ വിജയ്‌ക്കൊപ്പം എത്തുന്നത്. ഇരുവരും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിജയുടെ അറുപത്തിയേഴാമതു ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മിസ്‌ക്കിന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മനോജ് പരമഹംസ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത്കുമാറാണു ചിത്രം നിര്‍മിക്കുന്നത്. 

മേയർ-ഡ്രൈവർ തർക്കം; ആര്യ രാജേന്ദ്രന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ