വയലാര്‍ രാമവര്‍മയുടെ വീടായ രാഘവപ്പറമ്പില്‍ എത്തിയ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാല്‍ വയലാറിന്‍റെ മകനും ഗാനരചയിതാവുമായ ശരത് ചന്ദ്രവര്‍മയുമൊത്ത്. 
Entertainment

കെ.സി. വേണുഗോപാലിന് തെരഞ്ഞെടുപ്പ് ഗാനവുമായി വയലാർ ശരത്ചന്ദ്ര വർമ

രാജീവ് ആലുങ്കല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച നാല് ഗാനങ്ങള്‍ നേരത്തെ കെ.സിയുടെ പ്രചാരണഗാനമായി പുറത്തിറക്കിയിരുന്നു

''പ്രിയപ്പെട്ട കേസീ... ടെയ്ക്ക് ഇറ്റ് ഈസീ.....'' ആലപ്പുഴ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനോട് ടെയ്ക്ക് ഇറ്റ് ഈസീ പറയുന്നത് മറ്റാരുമല്ല, മലയാളത്തിന്‍റെ പ്രിയ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മയാണ്- മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വയലാര്‍ രാമവര്‍മയുടെ മകന്‍.

കെസിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ശരത്ചന്ദ്രവര്‍മ്മ 'ടെയ്ക്ക് ഇറ്റ് ഈസി' എന്ന് തുടങ്ങുന്ന ഗാനം എഴുതിയത്. മലയാളികള്‍ നെഞ്ചേറ്റിയ ധാരാളം ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ശരത് ചന്ദ്രവര്‍മയോട് കെസി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് പ്രചാരണഗാനം അദ്ദേഹം തയാറാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വയലാറിന്‍റെ വീടായ രാഘവപ്പറമ്പില്‍ എത്തിയപ്പോഴാണ് പാട്ട് എഴുതി പൂര്‍ത്തിയാക്കിയ കാര്യം ശരത് കെസിയോട് പറയുന്നത്. വൈകാതെ ഗാനം പുറത്തിറക്കുമെന്ന് ശരത്ചന്ദ്രവര്‍മ അറിയിച്ചു.

വയലാറിന്‍റെ കുടുംബവുമായി വര്‍ഷങ്ങളായുള്ള സൗഹൃദവും സ്‌നേഹവും തനിക്കുണ്ടെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രണയം പോലെ മനസില്‍ സ്വകാര്യമായി സൂക്ഷിക്കേണ്ട ഒന്നാണ് വോട്ടെന്നും അവസരം വരുമ്പോള്‍ അത് താനേ പുറത്തു വരുമെന്നും ഒരു മന്ദസ്മിതത്തോടെ കെസിയുടെ വോട്ട് അഭ്യർഥനയ്ക്ക് വയലാര്‍ മറുപടിയും നല്‍കി. ശരത്ചന്ദ്രവര്‍മയുടെ ഭാര്യ ശ്രീലതയും വീട്ടിലുണ്ടായിരുന്നു. പഴയകാല കഥകളും വിശേഷങ്ങളും പങ്കുവെച്ചതിനു ശേഷമാണ് കെ.സി മടങ്ങിയത്.

രാജീവ് ആലുങ്കല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച നാല് ഗാനങ്ങള്‍ നേരത്തെ കെ.സിയുടെ പ്രചാരണഗാനമായി പുറത്തിറക്കിയിരുന്നു. പ്രശസ്ത സംഗീതജ്ഞ സ്റ്റീഫന്‍ ദേവസിയാണ് ആ പാട്ടുകള്‍ പുറത്തിറക്കിയത്.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്