വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും
തെന്നിന്ത്യൻ താരജോഡികളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ഒക്റ്റോബർ 3ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. 2026 ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ രശ്മികയോ വിജയ് ദേവരക്കൊണ്ടയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രശ്മികയും വിജയും പ്രണയത്തിലാണെന്ന ഗോസിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്ന ചിത്രങ്ങളിലെ സമാനതകൾ കണ്ടെത്തുന്നതും ആരാധകരുടെ രീതിയായിരുന്നു. അടുത്തിടെ ഇരുവരെയും ഒരുമിച്ച് വിമാനത്താവളത്തിൽ കണ്ടതും അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു.
ആദിത്യ സർപോത്ദാറിന്‍റെ ഹൊറർ- കോമഡി ചിത്രം തമ്മയാണ് രശ്മികയുടേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആയുഷ്മാൻ ഖുറാനയാണ് നായകൻ. കിങ്ഡം ആണ് വിജയുടേതായി ഒടുവിൽ റിലീസായ ചിത്രം.