ജനനായകന് എ സർട്ടിഫിക്കറ്റ്,

 
Entertainment

ജനനായകന് എ സർട്ടിഫിക്കറ്റ്, ദളപതിയെ അവസാനമായി സ്ക്രീനിൽ കാണാൻ തയാറായിക്കോളൂ

183 മിനിറ്റാണ് (മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റ്) ചിത്രത്തിന്‍റെ ദൈർഘ്യം

Manju Soman

ന്യൂഡൽഹി: വിജയ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. ദളപതി വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകന് സെൻസർ സർട്ടിഫിക്കറ്റ്. എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്.

സെൻസർ ബോർഡിന്‍റെ ഒഫീഷ്യൽ വെസ്ബൈറ്റിൽ സർട്ടിഫിക്കറ്റ് കാണാം.183 മിനിറ്റാണ് (മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റ്) ചിത്രത്തിന്‍റെ ദൈർഘ്യം. എന്നാൽ ചിത്രത്തിന്‍റെ ഏതെല്ലാം ഭാഗങ്ങൾക്കാണ് കത്രിക വച്ചത് എന്നത് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല.

നവംബർ 25നാണ് ചിത്രം സെൻസർ ബോർഡിന്‍റെ മുന്നിലെത്തുന്നത്. ജനുവരിയിലാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ തയാറാവാതിരുന്നതോടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. കഴിഞ്ഞ

Get updates on WhatsApp

ഏഴ് മാസമായി ചിത്രം പെട്ടിയിലാണ്. വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിനു ഹൈപ്പാകുമെന്ന് കരുതിയിരുന്ന ചിത്രം തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കാനാവാതിരുന്നത് വലിയ തിരിച്ചടിയായാണ് കണ്ടിരുന്നത്. എന്നാൽ ജനനായകന്‍റെ പിന്തുണയില്ലാതെ തന്നെ വിജയ് തമിഴ്നാട് പിടിക്കുകയായിരുന്നു. അതിനിടെ ചിത്രം ജൂലൈ 24ന് തിയറ്ററിലെത്തുമെന്നും സൂചനകളുണ്ട്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ