Entertainment

'വിരിയും പൂവേ'... കുഞ്ഞു ഹൃദയത്തിൻ്റെ ഒറ്റപ്പെടലുകളുടെ നേർചിത്രം

സോഷ്യൽ മീഡിയയിൽ ഹിറ്റായി 'വിരിയും പൂവേ' എന്ന ഗാനം. ഒറ്റപ്പെടൽ എത്രത്തോളം കുഞ്ഞു ഹൃദയങ്ങളെ ബാധിക്കുന്നുണ്ട് എന്നത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് ആൽബമാണ് 'വിരിയും പൂവേ'. പുതിയ സംഗീത പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ആരംഭിച്ച സൈന ഇൻഡി മ്യൂസിക്കും, ബേസിൽ പ്രസാദ് മൂവീസും ചേർന്നാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്.

നിരവധി സ്വതന്ത്ര ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ വിഷ്ണു ദാസ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന സൈജു കുറുപ്പ് - അജു വർഗീസ് ചിത്രമായ സ്ഥാനാർത്ഥി ശ്രീക്കുട്ടനിൽ അടക്കം ഗാനങ്ങൾ രചിച്ച യുവ ഗാനരചയിതാവ് അഹല്യ ഉണ്ണികൃഷ്ണനാണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്.

മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടെ വേദന അതിമനോഹരമായാണ് സംവിധായകൻ ബേസിൽ പ്രസാദ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തമായ വിഷയം ചർച്ച ചെയ്ത കോമാളി എന്ന ആൽബത്തിൻ്റെ സംവിധായകനാണ് ബേസിൽ. അഭിനയിച്ചവരൊക്കെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. പ്രവീൺ കാരേറ്റും നവീൻ പ്രകാശും ചേർന്നാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കെ ആർ.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയൊരു കാഴ്ചക്കാരെ സാമൂഹ്യ മാധ്യമങ്ങളിൽ നേടിയെടുക്കാൻ വിരിയും പൂവേ എന്ന സംഗീത ആൽബത്തിന് സാധിച്ചിട്ടുണ്ട്.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ