ഷാരൂഖ് ഖാൻ | വിവേക് ഒബ്റോയ്
ഭാവിയിൽ ഷാരൂഖ് ഖാനെ ആരും അറിയാൻ സാധ്യതയില്ലെന്ന് ബോളിവുഡ് താരമായ വിവേക് ഒബ്‌റോയ്. രാജ് കപൂറിനെപ്പോലെ 2050 ആകുമ്പോഴേക്കും ഷാരൂഖ് ഖാനെ ആ പാരമ്പര്യവും മങ്ങിപ്പോകുമെന്നായിരുന്നു വിവേക് ഒബ്റോയ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ കാല നടന്മാരെ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. അതുപൊലെ ചരിത്രത്തിൽ നിന്നും നമ്മളെല്ലാം മറഞ്ഞു പോവുമെന്നും അദ്ദേഹം പറഞ്ഞു.
"ഭാവി തലമുറയ്ക്ക് ഷാരൂഖ് ഖാൻ എന്ന പേരുപോലും അറിയാൻ വഴിയില്ല. 2050 ൽ കോൻ ഷാരൂഖ് ഖാൻ? (ആരാണ് ഷാരുഖ് ഖാൻ?) എന്നാവും ആളുകൾ ചോദിക്കുക'' അദ്ദേഹം പറഞ്ഞു.
"ആരാണ് രാജ് കപൂർ? നമുക്ക് അദ്ദേഹം ദൈവമാണ്. എന്നാൽ രൺബീർ കപൂറിന്‍റെ ആരാധകനായ ഏതെങ്കിലുമൊരു ചെറുപ്പക്കാരനോട് രാജ് കപൂറിനെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹം ആരാണെന്നുപോലും അറിയാൻ വഴിയില്ല. ചരിത്രം ഒടുവിൽ നമ്മളെയെല്ലാം ഒന്നുമില്ലായ്മയിലേക്ക് തള്ളിവിടും.''- അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.