രശ്മിക മന്ദാനയും രക്ഷിത് ഷെട്ടിയും
രശ്മിക മന്ദാനയുമായി ഇപ്പോഴും സംസാരിക്കാറുണ്ടെന്ന് മുൻ കാമുകനും പ്രതിശ്രുത വരനുമായിരുന്നരക്ഷിത് ഷെട്ടി. രശ്മികയുമായി ഇപ്പോഴും അടുപ്പമുണ്ടോ എന്ന ചോദ്യത്തിനാണ് രക്ഷിത് ഉണ്ടെന്ന് മറുപടി നൽകിയത്. സിനിമാ ലോകത്ത് അവൾക്ക് വലിയ സ്വപ്നങ്ങളുണ്ട്. അവൾക്കത് നിറവേറ്റാനുള്ള കഴിവുമുണ്ട്. ആ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണവൾ. അതിനവളെ അഭിനന്ദിക്കണം എന്നും രക്ഷിത് പറയുന്നു.
രശ്മികയുടെയും വിജയ് ദേവരക്കൊണ്ടയുടെയും വിവാഹം നടക്കാനിരിക്കേയാണഅ 2023ൽ രക്ഷിത് നടത്തിയ അഭിപ്രായ പ്രകടനം വീണ്ടും ചർച്ചയാകുന്നത്. ഫെബ്രുവരി 26ന് ഉദയ്പുരിൽ വച്ചാണ് താര വിവാഹം.
2016ൽ കിറിക് പാർട്ടിയെന്ന സിനിമയിലൂടെ അഭിനയ രംഗത്തിലേക്ക് എത്തിയ രശ്മിക ഈ സിനിമയിൽ ഒന്നിച്ചഭിനയിച്ച രക്ഷിത് ഷെട്ടിയുമായി ഡേറ്റിങ്ങിലായിരുന്നു. ആ സമയത്ത് രശ്മികയ്ക്ക് 21 വയസും രക്ഷിതിന് 34 വയസുമായിരുന്നു പ്രായം. 2017ൽ ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ പ്രണയം തകർന്നു. വിവാഹം നിശ്ചയിച്ച ശേഷം രശ്മികയ്ക്ക് സിനിമയിൽ തിരക്കേറിയതാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ ഉലച്ചതെന്നാണ് അഭ്യൂഹങ്ങൾ. വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ രശ്മിക കടുത്ത സൈബർ ആക്രമണത്തിന് വിധേയയായിരുന്നു. ഇക്കാലഘട്ടത്തിൽ ഒരിക്കലും താനും രക്ഷിതുമായി ഡേറ്റിങ്ങിലായിരുന്നുവെന്ന് രശ്മിക തുറന്നു സമ്മതിച്ചിട്ടില്ല.
എന്നാൽ വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തിലാണെന്നും വിവാഹം നിശ്ചയിച്ചുവെന്നും രശ്മിക സ്ഥിരീകരിച്ചിട്ടുണ്ട്. 2018ൽ ഗീതാഗോവിന്ദം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് രശ്മികയും വിജയും പരിചയപ്പെടുന്നത്. 2019ൽ ഡിയർ കൊമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.