രൺവീർ‌ സിങ്

 
Entertainment

'325 കോടി'; ആ താരമാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയത്

ബോക്സ് ഓഫിസിൽ കളക്ഷൻ നേടിയ ധുരന്ധർ എന്ന ചിത്രത്തിന് താരം വാങ്ങിയത് 325 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ

Aswin AM

ഇന്ത‍്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി ബോളിവുഡ് നടൻ രൺവീർ സിങ്. അടുത്തിടെ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങി വലിയ രീതിയിൽ ബോക്സ് ഓഫിസിൽ കളക്ഷൻ നേടിയ ധുരന്ധർ എന്ന ചിത്രത്തിന് താരം വാങ്ങിയത് 325 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആഗോളതലത്തിൽ 3,200 കോടിയും ഇന്ത‍്യയിൽ നിന്നു മാത്രമായി 1,900 കോടി രൂപയും ചിത്രം നേടിയിരുന്നു. ചിത്രത്തിന്‍റെ പ്രതിഫലം വാങ്ങുന്നതിന് പകരം ധുരന്ധറിൽ അഭിനയിച്ചതിന് ചിത്രത്തിന്‍റെ ലാഭവിഹിതമാണ് രൺവീർ ആവശ‍്യപ്പെട്ടത്. ചിത്രത്തിന്‍റെ നിർമാണത്തിന് ബജറ്റ് കൂടിയപ്പോൾ താരം സ്വന്തം പണം കൂടി ചിത്രത്തിനായി മുടക്കിയിരുന്നു.

ഇത് ലാഭവിഹിതം ഇരട്ടിയാക്കാൻ സഹായകരമായി. തിയെറ്റർ ബോണസ്, ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് റൈറ്റ്സ്, മ‍്യൂസിക് അവകാശങ്ങൾ എന്നിവ അടക്കമാണ് രൺവീറിന് 325 കോടി രൂപ ലഭിച്ചത്. ഇതോടെ സൂപ്പർ സ്റ്റാർ രജനികാന്തിനെയും ഷാരൂഖ് ഖാൻ, അല്ലു അർജുൻ തുടങ്ങിയവരെയും താരം മറികടന്നു.

നെൽസൺ ദിലീപ് കുമാറിന്‍റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിൽ 250 കോടിയിലധികം രൂപയായിരുന്നു രജനികാന്ത് പ്രതിഫലം വാങ്ങിയത്. അല്ലു അർജുനും പ്രഭാസും അടുത്തിടെ ചിത്രങ്ങൾക്ക് 200 കോടി രൂപ വാങ്ങിയിരുന്നു. മുൻപ് ഈ പട്ടികയിലെ സ്ഥിര സാന്നിധ‍്യമായിരുന്നു ഷാരൂഖ് ഖാൻ.

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ

സുചിക തരിയാൽ സെമിയിൽ; മിക്സഡ് മാർഷ്യൽ ആർട്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

സാധുവായ വോട്ടുകൾ നീക്കം ചെയ്യാനും അസാധുവായവ കൂട്ടിച്ചേർക്കാനുമുള്ള നീക്കം; എസ്‌ഐആറിനെതിരേ കപിൽ സിബൽ