ടോക്സിക്കിലെ പെണ്ണുങ്ങൾ, പോരിന് വിളിച്ച് യഷ്: തീപാറുന്ന ലേഡീസ് ആൻഡ് ലേഡീസ് ടീസർ

 
Entertainment

ടോക്സിക്കിലെ പെണ്ണുങ്ങൾ, പോരിന് വിളിച്ച് യഷ്: തീപാറുന്ന ലേഡീസ് ആൻഡ് ലേഡീസ് ടീസർ

ചിത്രത്തിലെ നായികമാരേയും സ്ത്രീ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന ലേഡീസ് ആൻഡ് ലേഡീസ് എന്ന ടീസറാണ് പുറത്തുവന്നത്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ടോക്സിക്. ഇപ്പോൾ ആരാധകരുടെ ആവേശം കൂട്ടിക്കൊണ്ട് ചിത്രത്തിലെ പുതിയ ടീസർ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ നായികമാരേയും സ്ത്രീ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന ലേഡീസ് ആൻഡ് ലേഡീസ് എന്ന ടീസറാണ് പുറത്തുവന്നത്.

നയൻതാര, കിയാര അധ്വാനി, താര സുതാരിയ, രുഗ്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരുടെ കഥാപാത്രങ്ങളെയാണ് ടീസറിൽ കാണിക്കുന്നത്. ബോൾഡ് ലുക്കിലാണ് എല്ലാ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നത്. ബൈക്ക് ഓടിച്ചുവരുന്ന നയൻതാരയേയും തോക്കുമായി നിൽക്കുന്ന രുഗ്മിണിയേയും ടീസറിൽ കാണാം. ചിത്രത്തിലെ പെൺ കഥാപാത്രങ്ങളെല്ലാം സൂപ്പർ ബോൾഡ് ആണ് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഇത് കൂടാതെ യഷും സ്ത്രീ ഗുണ്ടകളുമായുള്ള ഫൈറ്റും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ