കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച്.

 
Lifestyle

സിയാലിലെ 0484 എയ്റോ ലോഞ്ച് ഒറ്റ വർഷം കൊണ്ട് സൂപ്പർ ഹിറ്റ്

മണിക്കൂർ നിരക്കിൽ താമസസൗകര്യം ബുക്ക് ചെയ്യാം. മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ വിമാനത്തിൽ വരുന്നവർക്ക് നഗരത്തിലേക്കുള്ള യാത്രയും ഒഴിവാക്കാം.

Local Desk

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 0484 എയ്റോ ലോഞ്ച് പ്രവർത്തനമാരംഭിച്ചിട്ട് വിജയകരമായ ഒരു വർഷം പിന്നിടുന്നു. ഇതിനകം 25,000 അതിഥികളാണ് ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 12,000 റൂം ബുക്കിങ്ങുകളും നടത്തി. വിമാന യാത്രക്കാരല്ലാത്ത സന്ദർശകരും ലോഞ്ച് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

6, 12, 24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിങ് സംവിധാനമുള്ളതിനാൽ, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ലോഞ്ച് ഉപയോഗിക്കുന്നവരുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും പ്രവാസികൾക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമാണ്.

0484 എയ്റോ ലോഞ്ച്

50,000 ചതുരശ്ര അടി വിസ്തീർണമുള്ള ലോഞ്ചിൽ 37 മുറികളും 4 സ്യൂട്ടുകളും ഉൾപ്പെടുന്നു. കൂടാതെ 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ-വർക്കിംഗ് സ്‌പെയ്‌സുകൾ, ജിം, സ്പാ, ലൈബ്രറി എന്നിവയുമുണ്ട്. കോൺഫറൻസ് ഹാൾ, ബോർഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ മീറ്റിങ്ങുകൾക്കായും മറ്റും കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ വിമാനത്തിൽ വന്നിറങ്ങുന്നവർക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നതാണ് പ്രധാന ആകർഷണം. പ്രീ-വെഡ്ഡിംഗ് ഷൂട്ടുകൾ, വാർത്താ സമ്മേളനങ്ങൾ, ബിസിനസ് സമ്മേളനങ്ങൾ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.

ലോഞ്ചിനുള്ളിൽ കഫേയും റീട്ടെയിൽ ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ടെർമിനലിനു തൊട്ടടുത്തായതുകൊണ്ട് തന്നെ രാത്രി യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമകേന്ദ്രമായി ലോഞ്ച് മാറുന്നു. സിയാലിന്‍റെ വ്യോമേതര വരുമാനം വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ലോഞ്ച് ഉദ്‌ഘാടനം ചെയ്തത്. 2024 ഒക്റ്റോബറിൽ പ്രവർത്തനവും ആരംഭിച്ചു.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്