അഗസ്ത്യാർകൂടത്തേക്ക് പോകാം; ഇത്തവണ ബുക്കിങ് 3 ഘട്ടങ്ങളായി 
Lifestyle

അഗസ്ത്യാർകൂടത്തേക്ക് പോകാം; ഇത്തവണ ബുക്കിങ് 3 ഘട്ടങ്ങളായി

ജനുവരി 20 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ മല കയറാനായി ആദ്യഘട്ടത്തിൽ ബുക്ക് ചെയ്യണം.

നീതു ചന്ദ്രൻ

ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിങ്ങിനുള്ള സമയമായി. ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയാണ് ഇത്തവണത്തെ ട്രക്കിങ്. ജനുവരി 8 മുതൽ ട്രക്കിങ്ങിനായി ബുക്ക് ചെയ്യാം. ഇത്തവണ പല ഘട്ടങ്ങളിലായാണ് ബുക്കിങ്. ജനുവരി 20 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ മല കയറാനായി ആദ്യഘട്ടത്തിൽ ബുക്ക് ചെയ്യണം.

രണ്ടാം ഘട്ടം ബുക്കിങ്ങ് ജനുവരി 21നാണ്. ഫെബ്രുവരി 1 മുതൽ 10 വരെയാണ് രണ്ടാം ഘട്ടത്തിൽ ബുക്ക് ചെയ്യുന്നവർക്ക് അവസരം ലഭിക്കുക. ഫെബ്രുവരി 3ന് മൂന്നാം ഘട്ട ട്രക്കിങ്ങ് ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് അവസരം ലഭിക്കുക.

  • ഓൺ ലൈൻ രജിസ്ട്രേഷൻ വഴി പരമാവധി 70 പേർക്ക് ഒരു ദിവസം പ്രവേശനം അനുവദിക്കും.

  • 30 പേർക്കാണ് ഓഫ് ലൈനിൽ ബുക്ക് ചെയ്യാൻ അവസരം ലഭിക്കുക.

  • ട്രക്കിങ്ങിന്‍റെ തലേ ദിവസം മാത്രമേ ഓഫ് ലൈൻ ബുക്കിങ് ആരംഭിക്കുകയുള്ളൂ.

  • വനം വകുപ്പിന്‍റെ www.forest.kerala.gov.in എന്ന സൈറ്റിലൂടെ serviceonline.gov.in‍/trekking എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.

  • അക്ഷയ കേന്ദ്രങ്ങൾ വഴിയും ബുക്ക് ചെയ്യാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി തിരിച്ചറിയൽ കാർഡ് നമ്പർ നൽകേണ്ടതാണ്.

  • ഒരാൾക്ക് 2500 രൂപയാണ് ട്രക്കിങ്ങിനുള്ള ടിക്കറ്റ് ചാർജ്. ഇതിൽ ഭക്ഷണം ഉൾപ്പെടുന്നില്ല.

  • 18 വയസു മുതൽ ഉള്ളവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.

  • 14 മുതൽ 18 വയസു വരെയുള്ളവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനൊപ്പം രക്ഷിതാവിന്‍റെ അനുമതിപത്രവും വേണം.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ