Almond
Almond 
Lifestyle

ഓണാഘോഷങ്ങളില്‍ ബദാം വിഭവങ്ങള്‍ക്കു പ്രിയമേറുന്നു

കൊച്ചി: ഓണാഘോഷ വേളയില്‍ ബദാം ഉപയോഗിച്ചുള്ള വിഭവങ്ങള്‍ക്കും പ്രിയമേറുന്നു. ഓണ സദ്യയുടെ ഭാഗമായി മാറുന്ന നിരവധി രുചികരമായ വിഭവങ്ങളുടെ കൂട്ടത്തില്‍ ബദാമുകളെ അടിസ്ഥാനമാക്കിയുള്ള രുചിക്കൂട്ടുകള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്.

ആരോഗ്യം, രുചി, ഉത്സവത്തിന്‍റെ ഉണര്‍വ് എന്നിവയുടെ ഒരു സമ്മേളനമാണ് ബദാം വാഗ്ദാനം ചെയ്യുന്നത്. പോഷകങ്ങളുടെയും വൈവിധ്യതയുടെയും പേരില്‍ ഏറെ വിലമതിക്കപ്പെടുന്ന ബദാമുകള്‍ ഏറെക്കാലമായി ഇന്ത്യന്‍ ഭക്ഷണങ്ങളിലെ പതിവ് രുചിക്കൂട്ടുകളില്‍ ഒന്നാണ്.

അവയുടെ സമ്പന്നമായ രുചി ബര്‍ഫി പോലുള്ള മധുര പലഹാരങ്ങളിലും, രുചിയും മണവുമുള്ള ഭക്ഷണ പദാര്‍ഥങ്ങളിലും സന്തോഷത്തോടെ കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന ഒന്നാക്കി ബദാമിനെ മാറ്റുകയും, ഓണത്തിന്‍റെ അനുഭവത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

ദിവസേന ബദാമുകള്‍ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ശരീരഭാരവും ടൈപ്പ്2 പ്രമേഹവും പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് നേരത്തെ നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമേ, വിറ്റമിന്‍ ബി2, വിറ്റമിന്‍ ഇ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ബദാമുകളില്‍ ധാരാളമുണ്ട്.

സിംഗപ്പൂരിൽ കൊവിഡ് കേസുകളിൽ വൻ വർധന; മാസ്ക് ധരിക്കാനും വാക്സിൻ സ്വീകരിക്കാനും നിർദേശം

കാസർഗോഡ് നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനത്തിന് ഓർഡിനൻസ് പാസാക്കി മന്ത്രിസഭാ യോഗം

തോരാമഴയിൽ കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട്; പെരുവഴിയിലായി ജനം

വാഹനത്തിന് സൈഡ് നല്‍കിയില്ല; ഹെൽമറ്റുകൊണ്ട് അടിച്ചു, ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ