1000 ജീവനക്കാർക്ക് ലണ്ടൻ ട്രിപ്പ് സ്പോൺസർ ചെയ്ത് ചെന്നൈ കമ്പനി; കാരണം ഇങ്ങനെ!

 
Lifestyle

1000 ജീവനക്കാർക്ക് ലണ്ടൻ ട്രിപ്പ് സ്പോൺസർ ചെയ്ത് ചെന്നൈ കമ്പനി; കാരണം ഇങ്ങനെ!

ഇതോടെ 7000 ത്തോളം ജീവനക്കാരെയാണ് കമ്പനി വിദേശയാത്രക്കയച്ചിരിക്കുന്നത്

Namitha Mohanan

കമ്പനി ലാഭത്തിലാവുമ്പോൾ ജീവനക്കാർക്ക് സമ്മാനങ്ങളും ചില യാത്രകളും ഒരുക്കുന്ന പല കമ്പനികളുമുണ്ട്. എന്നാലത് പലപ്പോഴും ഉയർന്ന സ്ഥാനങ്ങളിലുള്ളവരിലേക്ക് ചുരുങ്ങാറാണ് പതിവ്. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ എല്ലാ ജീവനക്കാർക്കും തുല്യമായി പരിഗണന നൽകി മാതൃകയാവുകയാണ് ഒരു ചെന്നൈ കമ്പനി.

തങ്ങളുടെ 1000 ത്തോളം ജീവനക്കാർക്ക് സൗജന്യ ലണ്ടൻ യാത്രയൊരുക്കിയാണ് ചെന്നൈ കമ്പനി ശ്രദ്ധ നേടുന്നത്. ഇത് ആദ്യമായല്ല കമ്പനി ഇത്തരത്തിലൊരു അവസരം ഒരുക്കുന്നത്. ഇതിനു മുൻപ് പലതവണയായി 6,000-ത്തിലധികം ജീവനക്കാർക്ക് സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ്, സ്പെയിൻ തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലും ദുബായിലും ഉടനീളമുള്ള ജീവനക്കാരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ കാസഗ്രാൻഡാണ് ഇതിനു പിന്നിൽ.

കമ്പനി പറയുന്നതനുസരിച്ച് ഈ യാത്രകൾ ഒരു ഇടവേള മാത്രമല്ല, പലർക്കും ആഴത്തിൽ പ്രതിഫലദായകമായ അനുഭവവും നൽകുന്നു. ജീവനക്കാരുടെ സന്തോഷവും ചിരിയുമാണ് കമ്പനിയുടെ മുതൽകൂട്ടെന്നും അതാണ് കമ്പനിയുടെ വളർച്ചയെന്നും കാസഗ്രാൻഡ് വ്യക്തമാക്കുന്നു. പദവിയോ സീനിയോറിറ്റിയോ പരിഗണിക്കാതെ എല്ലാ ജീവനക്കാരും ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും യാത്രയിലുടനീളം തുല്യ പരിഗണന ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി ഉറപ്പാക്കുന്നുണ്ട്.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും