ദുബായ് വിസ ചുരുങ്ങിയ സമയത്തിൽ ലഭ്യമാക്കും.

 

GDRFA

Lifestyle

ദുബായിൽ പോകണോ? 48 മണിക്കൂറിനുള്ളിൽ വിസ കിട്ടും

ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ 30, 60 ദിവസത്തേക്കുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ 48 പ്രവൃത്തി മണിക്കൂറിനകം ലഭ്യമാക്കുമെന്ന് ദുബായ് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു

UAE Correspondent

ദുബായ്: ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വിദേശികൾക്ക് 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് അറിയിച്ചു.

ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവേശന നടപടികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് ഇമിഗ്രേഷൻ അറിയിച്ചു.

30 ദിവസം, 60 ദിവസം എന്നിങ്ങനെ കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾക്ക് അംഗീകൃത ടൂർ ഓപ്പറേറ്റർമാർ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷകർ വ്യക്തിഗത ഫോട്ടോ, പാസ്‌പോർട്ട് പകർപ്പ് എന്നിവ സമർപ്പിക്കണം. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ദേശീയ തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പും നിർബന്ധമാണ്.

ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിച്ച് സന്ദർശകരുടെ യാത്ര സുഗമമാക്കാനും, മുൻനിര വിനോദസഞ്ചാര കേന്ദ്രമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും