ഗ്രീൻ ടീ അലർജിയോ

 
Lifestyle

ഗ്രീൻ ടീ അലർജിയോ; ജാഗ്രത പാലിക്കണം

ഗ്രീൻ ടീ അലർജിക്ക് കാരണമാകുന്നുവെന്ന് പഠനം

Jisha P.O.

കൊച്ചി: ഡയറ്റ്, ശരീരഭാരം കുറയ്ക്കാൻ എന്നിവയ്ക്ക് നിരവധി പേർ ആശ്രയിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുറിച്ചാൽ ഉത്തമമാണെന്നാണ് ഡയറ്റീഷ്യന്‍റെ അഭിപ്രായം. എന്നാൽ സ്ഥിരമായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ചും യുവതലമുറയിലാണ് ഈ മാറ്റം വ്യക്തമാകുന്നത്.

മുടി കൊഴിച്ചിൽ, വിറ്റാമിൻ ബി 12 എന്നും അറിയപ്പെടുന്ന ബയോട്ടിന്‍റെ കുറവ്, കരൾ വിഷാംശം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പക്ഷേ എല്ലാവർക്കും ഈ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല.

കാരണം ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷി വ്യത്യസ്തമായതിനാൽ പലരീതിയിലാണ് ഇവ പ്രതിഫലിക്കുക. കാമെലിയ സൈനൻസിസ് ചെടിയുടെ ഇലകളിൽ നിന്നും മുകുളങ്ങളിൽ നിന്നുമാണ് ഗ്രീൻ ടീ നിർമ്മിക്കുന്നത്. ഇളംതണ്ടിൽ നിന്നുള്ള ഈ ഉൽപ്പന്നം അമൂല്യമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പക്ഷേ പല പ്രത്യാഘാതങ്ങളും ഇതിലൂടെ നേരിടേണ്ടി വരുന്നുണ്ട്. ചിലർക്ക് ചർമങ്ങളിലും അലർജി രൂപപ്പെടാറുണ്ട്. ചൊറിച്ചിൽ, നീര്, നിറത്തിന് മങ്ങൽ എന്നിവയാണ് ലക്ഷങ്ങൾ. എന്നാൽ മറ്റ് ചിലർക്ക് ആകട്ടെ ശ്വാസകോശ പ്രശ്നങ്ങൾ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ദഹന പ്രശ്നങ്ങൾ, ഓക്കാനം, മലബന്ധം, വയറിളക്കം എന്നിവയായാണ് കണ്ടുവരുന്നത്.

ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നവർ ഗ്രീൻ ടീ പരിപൂർണമായും ഒഴിവാക്കണം. ഇല്ലെങ്കിൽ കരൾ വീക്കത്തിന് വരെ കാരണമായേക്കും. EGCG, 70-kDa പ്രോട്ടീൻ പോലുള്ള പ്രോട്ടീനുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം