ഗില്ലൻ ബാരി സിൻഡ്രോം വൈറസ് 
Health

ഗില്ലൻ ബാരി സിൻഡ്രോം: മരണം എട്ടായി

ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി

Reena Varghese

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വീണ്ടും ഒരു മരണം കൂടി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മുംബൈ നായർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആയിരുന്ന വഡാല സ്വദേശിയായ 53 കാരനാണ് മരിച്ചത്. ബി.എൻ ദേശായി ആശുപത്രിയിലെ വാർഡ് ബോയി ആയിരുന്നു ഇയാൾ. മുംബൈയിൽ 64 വയസുള്ള ഒരു സ്ത്രീയ്ക്കും ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു.

പൂനെയിൽ അഞ്ചു ഗില്ലൻ ബാരി കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി.ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ താളം തെറ്റിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം വൈറസ് ശ്വാസകോശത്തെയും ദഹനനാളത്തെയും ബാധിക്കുന്നു.

പേശികൾക്ക് തളർച്ച, പനി, വയറിളക്കം, വ‍യറു വേദന, ക്ഷീണം, മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ പക്ഷാഘാതം വരെ സംഭവിക്കാം.

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്