ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാണ്

 
Health

ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാണ്

മധുരം കഴിക്കാനുള്ള തോന്നൽ നിങ്ങളുടെ കുറ്റമല്ല

Manju Soman

നല്ല ഊണോ ബിരിയാണിയോ കഴിച്ച ശേഷം മധുരമുള്ളത് എന്തെങ്കിലും കഴിക്കാൻ നിങ്ങൾക്ക് തോന്നാറുണ്ടോ? ചോക്ലേറ്റോ, മധുരമുള്ള സ്നാക്കുകളോ, ഐസ്ക്രീമോ എല്ലാം കഴിച്ച് കഴിഞ്ഞ് സ്വയം നിയന്ത്രിക്കാൻ പറ്റാത്തതിനെക്കുറിച്ച് ഓർത്ത് കുറ്റബോധം തോന്നാറുണ്ടോ? എന്നാൽ മധുരം കഴിക്കാനുള്ള തോന്നൽ നിങ്ങളുടെ കുറ്റമല്ല.

പഞ്ചസാരയോടുള്ള ആസക്തിയെ ജൈവശാസ്ത്രപരവും പെരുമാറ്റപരവും പാരിസ്ഥിതികവുമായ ഘടകങ്ങൾ സംയോജിപ്പിക്കുന്നുണ്ട് എന്നാണ് വിദഗ്ധർ വിശദീകരിക്കുന്നത്. ഉറക്കമില്ലായ്മയും സമ്മർദ്ദവും കാരണം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനവും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളും വ്യാപകമായി ലഭ്യമാകുന്നതും ഷുഗർ ക്രേവിങ്ങിന് കാരണമാണ്.

സംസ്കരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങി ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് ഇൻസുലിൻ ലെവലിൽ കുതിച്ചുചാട്ടമുണ്ടാകും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വേഗത്തിൽ ഉയരാൻ കാരണമാകും. എന്നാൽ ഈ കുതിച്ചുചാട്ടം അധിക നേരം നീണ്ടുനിൽക്കില്ല. ആദ്യത്തെ ഉയർച്ചയ്ക്ക് ശേഷം ബ്ലഡ് ഷുഗർ പെട്ടെന്ന് താഴെപ്പോകും. ഇതിനെ തുടർന്ന് വിശപ്പ് അനുഭവപ്പെടും. പെട്ടെന്നുള്ള ഈ താഴ്ചയെ തുടർന്ന് ശരീരത്തിന് പെട്ടെന്നുള്ള ഊർജം ആവശ്യമായി വരും. ഇത് ഷുഗർ ക്രേവിങ്ങിന് കാരണമാകും.

വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളും ഷുഗർ ക്രേവിങ് ഉണ്ടാകാനുള്ള പ്രധാന കാരണമാണ്. സമ്മർദ്ദവും ഉറക്കമില്ലായ്മയും ഈ ഹോർമോണുകളെ ബാധിക്കും. ആളുകൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം സ്ട്രെസ് ഹോർമോണുകൾ പുറത്തുവിടും. ഇതിനെ തുടർന്നും നിങ്ങൾക്ക് മധുരം കഴിക്കാൻ തോന്നും.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി