ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുള്ള പാചകം ആസ്‌മയ്ക്കു വരെ കാരണമാകുമെന്ന് പഠനം | Video

 
Health

ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുള്ള പാചകം ആസ്‌മയ്ക്കു വരെ കാരണമാകുമെന്ന് പഠനം | Video

നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമാമാണ് ഗ്യാസ് സ്റ്റവ്. എന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധയതയുള്ള ഒരു ഗൃഹോപകരണം കൂടിയാണിത്. ഗ്യാസ് സ്റ്റവ് മൂലമുള്ള ഒരു പുതിയ അപകട സാധ്യതയെ കുറിച്ചാണ് ഇപ്പോൾ ചർച്ച. ഗ്യാസ് സ്റ്റൗവുമായുള്ള സമ്പർക്കം വീട്ടമ്മാരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും തലവേദനയ്ക്കും കാരണമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോഴുണ്ടാകുന്ന ജ്വാലകളുടെ നിറവ്യത്യാസം ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. സാധാരണയായി സ്റ്റൗ കത്തിക്കുമ്പോൾ നീല നിറത്തിലുള്ള ജ്വാലകളാണ് ഉണ്ടാകുന്നത്. ഇതിൽ ഭയപ്പെടാനൊന്നുമില്ല. എന്നാൽ തീജ്വാലകൾക്ക് ചുവപ്പോ മഞ്ഞയോ നിറമാണെങ്കിൽ അത് ശ്രദ്ധിക്കണം.

സ്റ്റൗവിൽ നിന്ന് പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് വാതകം മൂലമാണ് ഈ നിറം മാറ്റം സംഭവിക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണ്. ഇത് ശ്വാസകോശം ഉൾപ്പെടെയുള്ള അവയവങ്ങളെ നേരിട്ട് ബാധിക്കും. ഭാവിയിൽ ഇത് ആസ്‌മ, തലവേദന എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.

അഴുക്കുകൊണ്ട് അടഞ്ഞ ബർണർ സുഷിരങ്ങളാണ് തീജ്വാലയുടെ നിറം മാറ്റത്തിന് പിന്നിലെ ഒരു പൊതുവായ കാരണം. ബേക്കിങ് സോഡയും ബ്രഷും ഉപയോഗിച്ച് ബർണർ എളുപ്പത്തിൽ വൃത്തിയാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു