ഏഷ്യയിലെ ടോപ് 10 ബീച്ചുകളിൽ ഒന്ന് ഇന്ത്യയിലാണ്, പക്ഷേ ഗോവയിലല്ല!

 
Lifestyle

ഏഷ്യയിലെ ടോപ് 10 ബീച്ചുകളിൽ ഒന്ന് ഇന്ത്യയിലാണ്, പക്ഷേ ഗോവയിലല്ല!

ഗോവയിൽ നിന്ന് വിഭിന്നമായി അധികം ആൾത്തിരക്കില്ലാത്ത ബീച്ചാണിത്.

നീതു ചന്ദ്രൻ

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിൽ ഒരെണ്ണം ഇന്ത്യയിലാണ്. സഞ്ചാരികളുടെ പറുദീസയായ ഗോവയോ ഗോകർണമോ അല്ല, ആൻഡമാനിലെ സ്വരാജ് ദ്വീപിനോടു ചേർന്നുള്ള രാധാനഗർ ബീച്ചാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. ട്രിപ് അഡ്വൈസേഴ്സിന്‍റെ ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ബെസ്റ്റ് 2025 റാങ്കിങ് ലിസ്റ്റിലാണ് രാധാനഗർ ബീച്ച് ഉൾപ്പെട്ടിരിക്കുന്നത്.

അതീവ ശാന്തമായ ബീച്ചാണ് ഇവിടത്തെ പ്രത്യേകത. പരന്നു കിടക്കുന്ന വെളുത്ത മണൽപ്പരപ്പിനോട് ചേർന്ന് ഇളം നീല നിറമുള്ള കടൽ... പശ്ചാത്തലത്തിലെ തെങ്ങുകളും കണ്ടൽക്കാടുകളും പ്രദേശത്തിന്‍റെ ഭംഗി കൂട്ടുന്നുണ്ട്. ഗോവയിൽ നിന്ന് വിഭിന്നമായി അധികം ആൾത്തിരക്കില്ലാത്ത ബീച്ചാണിത്.

ഇവിടെ എത്തുന്നവരെല്ലാം ഒരിക്കലും മറക്കാതെ മികച്ച അനുഭവങ്ങളുടെ കൂട്ടത്തിൽ കുറിച്ചിരുന്ന മനോഹരമായ ബീച്ച്. നീന്താനും വെയിൽ കായാനും വെറുതേ നടക്കാനുമെല്ലാം ചേരുന്ന വൃത്തിയുള്ള തീരമാണ് മറ്റൊരു പ്രത്യേകത. ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലെ ജെട്ടിയിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് ഈ ബീച്ച്.

തായ്‌ലൻഡിലെ ബനാന ബീച്ച്, ഇന്തോനേഷ്യയിലെ കെലിങ്കിങ് ബീച്ച്, ദക്ഷിണ കൊറിയയിലെ ഹെയുന്ദാ ബീച്ച്, ഫിലിപ്പീൻസിലെ വൈറ്റ് ബീച്ച് എന്നിവയാണ് ആദ്യ നാലു സ്ഥാനങ്ങൾ നേടിയിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി 2 കിലോ സ്വർണം കവർ‌ന്നു, സ്മാർട്ട് ക്രിയേഷൻസിന് തട്ടിപ്പിൽ പങ്കുണ്ട്; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തൃശൂരിൽ ചികിത്സ പിഴവ്; ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

ആർഎസ്എസ് പ്രവർത്തകൻ അനന്തുവിന്‍റെ ആത്മഹത‍്യയിൽ അന്വേഷണം വേണം; മനുഷ‍്യാവകാശ കമ്മിഷന് കത്തയച്ച് എംപി

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ഇന്ത‍്യക്കെതിരായ ഏകദിന പരമ്പര; സ്റ്റാർ ഓൾറൗണ്ടറില്ല, മാർനസിനെ തിരിച്ച് വിളിച്ച് ഓസീസ്