.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിശേഷ ദിവസങ്ങളിൽ മദ്യമില്ലാതെ ഒരു ആഘോഷമില്ലാത്ത നാടാണ് നമ്മുടേത്. അതിൽ സ്ഥിരം മദ്യപാനികളും ഉണ്ട്, വല്ലപ്പോഴും കഴിക്കുന്നവരുമുണ്ട്. ഒരു കാലത്ത് മദ്യപാനികളായി പുരുഷന്മാർ മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്ന് സ്ത്രീകളും മദ്യപാനത്തിൽ സജീവമാണ്. ഇപ്പോഴിതാ ഏറ്റവും അധികം സ്ത്രീകൾ മദ്യപിക്കുന്ന സംസ്ഥനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.
നിങ്ങൾക്കറിയാമോ ഇന്ത്യയിൽ ഏറ്റവുമധികം സ്ത്രീകൾ മദ്യപിക്കുന്ന സംസ്ഥാനം ഏതാണെന്ന്? അത് അസമാണ്. രാജ്യത്ത് 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 1.2 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നു. ഈ ദേശീയ ശരാശരി മറികടന്ന് അസമിൽ 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 16.5 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന മേഘാലയയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഈ കണക്കുകളില്‍ മൂന്നാം സ്ഥാനം അരുണാചല്‍ പ്രദേശിനാണ്. 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 3.3 ശതമാനം പേർ മദ്യം കഴിക്കുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സിക്കിമില്‍ 0.3 ശതമാനവും ഛത്തീസ്ഗഢില്‍ 0.2 ശതമാനവും സ്ത്രീകൾ മദ്യപിക്കുന്നു.
നേരത്തെ സ്ത്രീകളുടെ മദ്യപാനം യഥാക്രമം 9.9 ശതമാനവും 9.6 ശതമാനവുമായിരുന്ന ഝാർഖണ്ഡിലും ത്രിപുരയിലും ഗണ്യമായ കുറവുണ്ടായെന്നും കണക്കുകൾ പറയുന്നു. നിലവിലെ കണക്കുകൾ ഝാർഖണ്ഡിൽ 0.3 ശതമാനവും ത്രിപുരയിൽ 0.8 ശതമാനവുമാണ്.
കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 1.6 ശതമാനം സ്ത്രീകൾ മദ്യപിച്ചിരുന്ന കേരളത്തില്‍ ഇപ്പോൾ 0.2 ശതമാനം സ്ത്രീകൾ മാത്രമേ മദ്യപിക്കുന്നൊള്ളൂവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, കേരളത്തിലെ പുരുഷന്മാരിൽ 19.9 ശതമാനം പേരാണ് മദ്യപിക്കുന്നവരെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.